Pravasimalayaly

റിമാന്‍ഡ് പ്രതിയുടെ കസ്റ്റഡി മരണം; പോലീസ് വാദങ്ങള്‍ പൊളിയുന്നു

കട്ടപ്പന: ഇടുക്കി നെടുങ്കണ്ടത്ത് റിമാന്‍ഡ് പ്രതി സബ് ജയിലില്‍ വെച്ച് മരണമടഞ്ഞ സംഭവത്തില്‍ പോലീസ് നിരത്തിയ വാദഗദികള്‍ എല്ലാം പൊളിയുന്നു. പോലീസ് പറഞ്ഞ കാര്യങ്ങള്‍ക്ക് വിപരീതമായാണ് ജയില്‍ സൂപ്രണ്ടും കസ്റ്റഡിയില്‍ മരിച്ച കുമാറിനെ ചികിത്സിച്ച ഡോക്ടര്‍മാരും പറയുന്നതെന്ന് പ്രമുഖ ചാനല്‍ വാര്‍ത്ത പുറത്തുവിട്ടു. ആശുപത്രിയില്‍ കൊണ്ടുവന്ന പ്രതി ഏറെ ഭയപ്പെട്ടിരുന്നുവെന്നും എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലായിരുന്നുവെന്നും പോലീസിനോട് പറഞ്ഞതായും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിയിലെ ഡോക്ടര്‍മാരായ വിഷ്ണു, പത്മദേവും ചാനലിനോട് വെളിപ്പെടുത്തി. ജയിലിലേക്ക് മാറ്റാന്‍ പറ്റിയ സാഹചര്യമല്ലായിരുന്നു രാജ്കുമാറിന്റേത് ഇത് പോലീസുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇത് കേള്‍ക്കാതെ ആണ് പ്രതിയെ കൊണ്ടുപോയതെന്നും ഇവര്‍ പറയുന്നു. ജയിലില്‍ എത്തിക്കുമ്പോള്‍ രാജ്കുമാറിന്റെ നില മോശമായിരുന്നുവെന്ന് ജയില്‍ സൂപ്രണ്ടും ചാനലിനോട് വ്യക്തമാക്കി.17ാം തിയതി പുലര്‍ച്ചെയാണ് രാജ്കുമാറിനെ ജയിലില്‍ എത്തിച്ചത്. പിറ്റേന്ന് ആരോഗ്യനില മോശമായപ്പോള്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മോശം ആരോഗ്യാവസ്ഥയിലുണ്ടായിരുന്ന പ്രതിയെ പൊലീസുകാര്‍ എടുത്താണ് ജയിലിനകത്ത് എത്തിച്ചതെന്നും ജയില്‍ സൂപ്രണ്ട് ചാനലിനോട് വ്യക്തമാക്കി.നെഞ്ചുവേദനയെ തുടര്‍ന്ന് ജയിലില്‍ നിന്ന് വീണ്ടും പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച പ്രതി വൈകാതെ മരിക്കുകയായിരുന്നു. പോലീസിന്റെ മര്‍ദന മുറ സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്നും ആരോപണം

Exit mobile version