തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട ലാറ്റ്വിയക്കാരി ലീഗയുടെ മരണവുമായി ബന്ധപ്പെട്ട ബീച്ചിലെ പുരുഷ ലൈംഗീകത്തൊഴിലാളിയായ നാല്‍പ്പതുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലീഗയുടെ മരണം മാനഭംഗശ്രമത്തിന് ഇടയിലാണെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്. കോവളം സ്വദേശിയും ബീച്ചിലെ ലൈംഗീക പുരുഷ ലൈംഗീക തൊഴിലാളിയുമായ ഇയാള്‍ നല്‍കിയ ലഹരി സിഗരറ്റ് വലിച്ച് ബോധമില്ലാതിരുന്ന ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും, ലീഗ പ്രതിരോധിച്ചതോടെ കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോണി കണ്ടെത്തി. ഇതില്‍ നിന്ന് വിരലടയാളവിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു.
അതേസമയം ലിഗയെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നവരെന്ന് സംശയിക്കുന്ന നാലുപര്‍ കസ്റ്റഡിയിലുണ്ട്. ലിഗ ഇവര്‍ക്കൊപ്പം സഞ്ചരിച്ചുവെന്ന് കരുതുന്ന വഴികളും പൊലീസ് പരിശോധിച്ചു. പ്രദേശവാസികളും ഇവിടെ സ്ഥിരമായി വരാറുള്ളവരുമായ ഒട്ടേറെപ്പേരെ ചോദ്യംചെയ്തശേഷമാണ് അന്വേഷണം ഏതാനുംപേരിലേക്ക് ചുരുങ്ങിയത്. ലിഗയുടേത് കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്ന സൂചനകളാണ് അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്നത്.
ബീച്ചില്‍ വെച്ച് ലിഗ ഇയാളുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ടുവെന്ന ഏതാനും യുവാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ സംഘം ഇയാളെ കോട്ടയത്ത് നിന്നും പിടികൂടിയെന്നും, ഇയാള്‍ കുറ്റം സമ്മതിച്ചുവെന്നുമാണ് സൂചന. ഇയാള്‍ മുന്‍പും ഹോട്ടലുകളിലും, ബീച്ചുകളിലും വെച്ച് വിദേശികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോവളം, തിരുവല്ല സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ നിരവധി കേസുകളുമുണ്ട്.
ലൈംഗീക പീഡനത്തിന്റെ തെളിവുകള്‍ ലീഗയുടെ ശരീരത്തില്‍ നിന്നും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഉണങ്ങിയ സ്രവങ്ങള്‍ വീണ്ടെടുക്കാന്‍ ലക്ഷ്യം വെച്ചുള്ള പരിശോധനകള്‍ നടന്നു വരികയാണ്. ആന്തരികാവയവങ്ങളുടെ പരിശോധനയും നടന്നു വരിയകാണ്.