Saturday, November 23, 2024
HomeNewsKeralaലിഗയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ: നിരവധിപ്പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യ്ത് പൊലീസ്

ലിഗയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ: നിരവധിപ്പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യ്ത് പൊലീസ്

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണകാരണം കഴുത്ത് ഞെരിച്ചതാകാമെന്ന് പൊലീസ്. പൊലീസ് സര്‍ജന്മാരുടെ പ്രാഥമിക അഭിപ്രായം ഇതാണെന്ന് കമ്മീഷണര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിക്കും. ഒട്ടേറെപ്പേരെ ചോദ്യം ചെയ്യുന്നതായും തിരുവനന്തപുരം കമ്മീഷണര്‍ പി പ്രകാശ് പറഞ്ഞു.

ലിഗയുടെ ദുരൂഹ മരണത്തില്‍ നിരവധിപ്പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇതില്‍ കോവളത്തെ ഒരു അനധികൃത ടൂറിസ്റ്റ് ഗൈഡിനെയും ഒരു പുരുഷ ലൈഗിക തൊഴിലാളിയെയുമാണ് കൂടുതല്‍ സംശയിക്കുന്നത്. കസ്റ്റഡിയിലുള്ളവരെല്ലാം പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നത്. മൊഴികളിലെ ദുരൂഹത മാറ്റാന്‍ മനഃശാസ്ത്ര വിദഗ്ദരുടെ സഹായവും തേടിയിട്ടുണ്ട്.

കസ്റ്റഡിയിലുള്ള പുരുഷ ലൈംഗിക തൊഴിലാളി നേരത്തെയും വിദേശ വനിതകളെ ഉള്‍പ്പെടെ ആക്രമിച്ച കേസിലെ പ്രതിയാണ്. വിശദമായി ചോദ്യം ചെയ്തെങ്കിലും ഇയാള്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കുന്നത്. ലിഗ ലൈംഗിക പീഡനത്തിന് ഇരയായോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലേ ഇതും സ്ഥിരീകരിക്കാനാവൂ. നാളെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇന്ന് ഫോറന്‍സിക് വിദഗ്ദര്‍ പരിശോധന നടത്തി. സമീപത്തുള്ള ഫൈബര്‍ വള്ളവും പരിശോധിച്ചു. പ്രദേശത്തെ കാടുവെട്ടിത്തെള്ളിച്ചായിരുന്നു അന്വേഷണം.

മൃതദേഹം കണ്ടെത്തിയ തിരുവല്ലത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിദേശിയായ ലിഗ ഒറ്റയ്ക്ക് എത്തില്ലെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള ആരെങ്കിലും മയക്കുമരുന്നോ മറ്റോ നല്‍കി ഇവിടെ കൊണ്ടുവന്നതാകാമെന്നതാണ് പ്രധാന സംശയം. എല്ലാ വശങ്ങളും പരിശോധിച്ച് വിപുലമായ അന്വേഷണമാണ് നടത്തുന്നത്. പൊലീസിനും സര്‍ക്കാറിനും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയ സംഭവമെന്ന നിലയില്‍ പഴുതടച്ച അന്വേഷണം തന്നെ ഉറപ്പുവരുത്താനാണ് ഉന്നത ഉദ്ദ്യോഗസ്ഥര്‍ തന്നെ നേരിട്ട് ഇടപെടുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments