ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട് പ്രജ്വൽ രേവണ്ണ ജൂൺ 24വരെ കസ്റ്റഡിയിൽ തുടരണമെന്നാണ് കോടതി ഉത്തരവ്. പ്രത്യേക അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് പൂർത്തീകരിച്ചിരുന്നു.
പ്രജ്വലിനെ ഹാസനിലെ ഹൊളെ നരസിപൂരിലെ വീട്ടിലുൾപ്പെടെ എത്തിച്ചാണ് എസ്.ഐ.ടി തെളിവെടുപ്പ് നടത്തിയത്. ജെഡിഎസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പ്രജ്വലിനെ മേയ് 31ന് ബംഗളൂരു വിമാനത്താവളത്തിൽവച്ചാണ് അറസ്റ്റു ചെയ്തത്.