ലൈംഗിക ഉത്തേജനത്തിനായി കരടികളെ കൊന്ന് വൃഷണം തിന്നും, കുപ്രസിദ്ധ വേട്ടക്കാരൻ യെർലെൻ പിടിയിൽ

0
32

ഭോപ്പാൽ: ലൈംഗിക ഉത്തേജനത്തിനായി കരടികളെ കൊന്ന് വൃഷണം ഭക്ഷിക്കുന്ന കുപ്രസിദ്ധ വേട്ടക്കാരൻ യെർലെൻ പിടിയിൽ. മദ്ധ്യപ്രദേശ് സ്വദേശിയായ ഇയാളെ ആറ് വർഷങ്ങൾക്ക് ശേഷമാണ് പൊലീസിന് വീണ്ടും പിടികൂടാൻ കഴിഞ്ഞത്. കരടികളെ കൊന്ന് അവയുടെ വൃഷണം ഭക്ഷണമാക്കുന്ന വിചിത്ര രീതിയുടെ പേരിലാണ് യെർലെൻ അറിയപ്പെടുന്നത്. മദ്ധ്യപ്രദേശിലെ ചില ഗോത്ര വർഗങ്ങളിൽ ഇത്തരമൊരു വിശ്വാസം നിലവിലുണ്ട്. ഇത് മുതലെടുത്തായിരുന്നു യെർലന്റെ പ്രവർത്തനം.

ജസ്രത്, യെർലെൻ, ലുസാലെൻ തുടങ്ങി വ്യത്യസ്ത പേരുകളിലറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധനായ കടുവാ വേട്ടക്കാരനാണ് യെർലെൻ. വനം വകുപ്പിന്റെ പ്രത്യേക ദൗത്യസേനയാണ് ഇയാളെ കുടുക്കിയത്. വിചിത്രമായ രീതികളുടെ പേരിലാണ് യെർലെൻ ആദ്യം തന്നെ പ്രത്യേക ദൗത്യ സേനയുടെ ശ്രദ്ധയിൽപ്പെടുന്നത്. വനമേഖലയിൽ കണ്ടെടുത്ത കരടികളുടെ ശരീരാവശിഷ്ടങ്ങളിൽ ഇവയുടെ വ്യഷണങ്ങൾ കാണാനില്ലാതിരുന്നതും സംശയം ഇരട്ടിയാക്കി. ഇതോടെയാണ് യെർലനായി വ്യാപക തിരച്ചിൽ ആരംഭിച്ചത്‌.

കാൻസർ, ആസ്തമ, കലശലായ വേദന തുടങ്ങിയവയ്‌ക്കൊക്കെ കരടികളുടെ പിത്താശയവും പിത്തരസവും ഫലപ്രദമാണെന്ന വിശ്വാസവും ചിലയിടങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയിൽ കരടികളുടെ ആന്തരികാവയവങ്ങൾക്ക് ആവശ്യക്കാരെറേയാണ്.

Leave a Reply