Pravasimalayaly

ലൈഫ് മിഷന്‍ കോഴക്കേസ്; യുവി ജോസ് രേഖകൾ സരിത്തിന് ചോർത്തി നൽകിയെന്ന് ഇഡി

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴക്കേസില്‍ കരാര്‍ ലഭിച്ച യൂണിടാക്കിന് സരിത്ത് നൽകിയത് മുന്‍ സി.ഇ.ഒ യുവി ജോസ് കൈമാറിയ രേഖകളെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ലൈഫ് മിഷന്‍ പദ്ധതിക്ക് വേണ്ടി ഹാബിറ്റാറ്റ് സമര്‍പ്പിച്ച രേഖകള്‍ ജോസ് സരിത്തിന് കൈമാറിയതിനുള്ള തെളിവുകളും ഇഡി കണ്ടെത്തി. പ്ലാനും റിപ്പോര്‍ട്ടുകളും മെയില്‍ ചെയ്തതിന്റെ ഡിജിറ്റല്‍ തെളിവുകളാണ് കണ്ടെത്തിയത്.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കർ വാക്കാൽ നൽകിയ നിർദേശമനുസരിച്ചാണ് സരിത്തിന് രേഖകൾ നൽകിയതെന്ന് യുവി ജോസ് ഇഡിക്ക് മൊഴി നല്‍കി. അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ബുധനാഴ്ച വീണ്ടും യുവി ജോസിനെ ഇഡി ചോദ്യം ചെയ്തത്. ഇതുകൂടാതെ ജോസിന്റെ മെയില്‍ വന്നതായി സരിത്തും മുൻപ് ഇഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്.

Exit mobile version