Pravasimalayaly

ലോകകപ്പ് ഫൈനലില്‍ ഇതാദ്യം; ദക്ഷിണാഫ്രിക്കയുടെ ഐസിസി ടൂര്‍ണമെന്റ് ചരിത്രത്തിലൂടെ

ന്യൂയോര്‍ക്ക്: 1998 ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിന് ശേഷം ആദ്യമായാണ് ഐസിസി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്ക ഫൈനലില്‍ എത്തുന്നത്. പതിവായി സെമിയില്‍ തോല്‍ക്കുന്ന ചരിത്രം തിരുത്തി കുറിച്ചാണ് ടി20 ലോകകപ്പ് 2024ല്‍ ദക്ഷിണാഫ്രിക്ക ഫൈനലില്‍ എത്തിയത്. അഫ്ഗാനിസ്ഥാനെ 56 റണ്‍സിന് ചുരുട്ടിക്കെട്ടിയ ദക്ഷിണാഫ്രിക്ക അനായാസ വിജയമാണ് നേടിയത്.

ഏകദിന ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ പ്രകടനം ചുവടെ:

1.1992ല്‍ സെമി ഫൈനലില്‍ പുറത്തായി

2. 1996 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി

3. 1999 ലോകകപ്പില്‍ സെമിയില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു

4. 2003ല്‍ ഗ്രൂപ്പ് സ്റ്റേജ് കടക്കാന്‍ സാധിച്ചില്ല

5. 2007ല്‍ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു

6. ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയ 2011ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂസിലന്‍ഡിന് മുന്നില്‍ അടിയറവ് പറഞ്ഞു

7. 2015ല്‍ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തന്നെ പരാജയപ്പെട്ടു

8. 2019ല്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായി

9. 2023 ലോകകപ്പില്‍ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു.

Exit mobile version