ലോകകപ്പ് സൗഹൃദ മത്സരത്തില്‍ ഇംഗ്ലണ്ടിനും പോര്‍ച്ചുഗലിനും തകര്‍പ്പന്‍ ജയം

0
28

 

റഷ്യന്‍ ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ലോകകപ്പ് സൗഹൃദ മത്സരത്തില്‍ ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കോസ്റ്റാറിക്കയെ തകര്‍ത്തപ്പോള്‍, അള്‍ജീരിയയെ മൂന്നുഗോളുകള്‍ക്ക് പോര്‍ച്ചുഗലിന് മുമ്പില്‍ തോല്‍വി വഴങ്ങി. ഇംഗ്ലീഷ് പടയ്ക്ക് വേണ്ടി ആദ്യം ഗോള്‍ നേടിയത് മര്‍കസ് റാഷ്‌ഫോര്‍ഡായിരുന്നു. മത്സരത്തിലെ 13-ാം മിനിറ്റിലാണ് റാഷ്‌ഫോഡിന്റെ ഗോള്‍.

രണ്ടാം പകുതിവരെ ഗോള്‍വഴങ്ങാതെ പിടിച്ചുനിന്ന കോസ്റ്റാറിക്കയെ പ്രതിരോധത്തിലാക്കി എഴുപത്തി അഞ്ചാം മിനിറ്റില്‍ ഡാനി വെല്‍ബെക്ക് രണ്ടാം ഗോളടിച്ചു. ലോകകപ്പില്‍ ഗ്രൂപ്പ് ജിയിലാണ് ഇംഗ്ലണ്ട്. ആദ്യ മത്സരം ജൂണ്‍ 18ന് ടൂണിഷ്യയുമായാണ്. പോര്‍ച്ചുഗല്‍ അള്‍ജീരിയ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനുവേണ്ടി ഗോള്‍സാലോ ഗുഡെസ് രണ്ട് ഗോളടിച്ചു.

പതിനേഴാം മിനിറ്റിലും അന്‍പത്തി അഞ്ചാം മിനിറ്റിലുമാണ് ഗോളുകള്‍ പിറന്നത്. മുപ്പത്തി ഏഴാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസും ഗോള്‍ നേടി. ഗ്രൂപ്പ് ബിയിലെ പോര്‍ച്ചുഗലിന് ലോകകപ്പ് വേദിയില്‍ സ്‌പെയിനാണ് ആദ്യ എതിരാളികള്‍

Leave a Reply