പൊക്കക്കുറവിന്റെ പേരിൽ കൂട്ടുകാർ കളിയാക്കിയതിൽ മനം നൊന്ത കരഞ്ഞ ഒൻപത് വയസുകാരൻ ക്വാഡന്റെ വീഡിയോ നിമിഷങ്ങൾ കൊണ്ട് വൈറൽ ആയിരുന്നു. കൂട്ടുകാർ തന്നെ കുള്ളനെന്നു കളിയാക്കിയെന്നും ഒന്ന് കൊന്ന് തരുമോ എന്നുള്ള ചോദ്യവുമൊക്കെ ഓരോ മനുഷ്യസ്നേഹിയുടെയും നെഞ്ചിൽ വലിയ മുറിവ് ആണ് ഉണ്ടാക്കിയത്. ഇപ്പോൾ ക്വാഡൻ ലോകമെമ്പാടുമുള്ള മനുഷ്യ സ്നേഹിയുടെയും പൊന്നോമനയായിരിക്കുകയാണ്. ലോകത്തിന്റെ ഓരോ കോണിൽ നിന്നും സ്നേഹ വായ്പുകളോടെയുള്ള ആശംസകളാണ് ക്വാഡനെ തേടിയെത്തുന്നത്. ക്വീൻസ്ലാൻഡിലെ ഗോൾഡ് കോസിൽ നടന്ന മത്സരത്തിൽ ടീമിനെ നയിക്കുവാൻ ക്വാഡൻ എത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്.