Saturday, November 23, 2024
HomeNewsലോകപ്രശസ്ത യൂണിവേഴ്സിറ്റികളിലെ കോഴ്‌സുകൾ സൗജന്യമായി പഠിക്കാം

ലോകപ്രശസ്ത യൂണിവേഴ്സിറ്റികളിലെ കോഴ്‌സുകൾ സൗജന്യമായി പഠിക്കാം

ഇടുക്കി

ലോക പ്രശസ്ത യൂണിവേഴ്സിറ്റികളിലെ കോഴ്സുകൾ സൗജന്യമായി വീട്ടിലിരുന്ന് പഠിച്ച് സർട്ടിഫിക്കറ്റ് നേടാൻ നെടുങ്കണ്ടം എംഇഎസ് കോളജ് അവസരമൊരുക്കുന്നു. പ്രമുഖ ഓണലൈൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ ‘കോഴ്സിറ’ വഴിയാണ് ഇത് സാധ്യമാക്കുന്നത്. ലോകോത്തര യൂണിവേഴ്സിറ്റികളായ യേൽ, മിഷിഗൺ, സ്റ്റാൻഫോർഡ്, പ്രിൻസ്റ്റൺ തുടങ്ങിയ 600 ലധികം യൂണിവേഴ്സിറ്റികൾ നൽകുന്ന 3800 അധികം കോഴ്സുകൾ ഇതിലൂടെ പഠിക്കാനാകും.

മൂന്നാഴ്ച്ച മുതൽ ആറ് മാസം വരെയാണ് കോഴ്സുകളുടെ കാലാവധി. കമ്പ്യൂട്ടർ സയൻസ്, മെഡിസിൻ, സയൻസ്, എഞ്ചിനീയറിംഗ്, ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ് തുടങ്ങി എല്ലാ പഠന ശാഖകളിലേയും കോഴ്സുകൾ ലഭ്യമാണ്. വിദ്യാർത്ഥികൾക്കും അല്ലാത്തവർക്കും ഒരുപോലെ ഇതുവഴി പഠിക്കുവാൻ സാധിക്കും. ലോക് ഡൗൺ പ്രമാണിച്ച് കോഴ്സിറ വഴി പഠനം ഇപ്പോൾ സൗജന്യമാണ്.

ലോകത്തെ കോടിക്കണക്കിന് ആളുകൾ ഇപ്പോൾ കോഴ്സിറ വഴി പഠനം നടത്തി വരുന്നു.  tiny.cc/mescourseraregistration എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. അതിന് ശേഷം എം. ഇ. എസ് കോളജിൽ നിന്ന് ലഭിക്കുന്ന ഇമെയിലിൽ മുഖാന്തിരം പേജിൽ ജോയിൻ ചെയ്യണം.

മെനുവിൽ നിന്ന് ഇഷ്ടമുള്ള പഠന മേഖല തെരഞ്ഞെടുക്കാം. അതിന് ശേഷം കാണുന്ന ലിസ്റ്റിൽ നിന്ന് കോഴ്സ് തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യുതോടെ തിരഞ്ഞെടുത്ത കോഴ്സിനെ സംബന്ധിക്കുന്ന സിലബസ്, കോഴ്സിന്റെ കാലവധി, പഠന രീതി എന്നിവയെല്ലാം അച്ചടി രൂപത്തിലും വിഡിയോ രൂപത്തിലും ലഭ്യമാകും. 3000 പേർക്ക് മാത്രമാണ് എംഇഎസ കോളേജ് വഴി ഈ സൗജന്യ കോഴ്സിലേയ്ക്ക് പ്രവേശനം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 7012872439 (അസി. പ്രെഫ. നിഷാദ്, എംഇഎസ് കോളേജ്, നെടുങ്കണ്ടം

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments