ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സിപിഐ സാധ്യത പട്ടിക; കൊല്ലത്തും അരുൺകുമാറിന്റെ പേരില്ല

0
13

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തിന്റെ സാധ്യതാ പട്ടികയില്‍ കൊല്ലം ജില്ലാ കൗണ്‍സില്‍ തയ്യാറാക്കിയ പട്ടികയിലും യുവനേതാവ് സി.എ അരുണ്‍കുമാറിന്റെ പേരില്ല.നേരത്തെ കോട്ടയം കൗണ്‍സില്‍ തയ്യാറാക്കിയ പട്ടികയില്‍ നിന്നും അരുണിനെ ഒഴിവാക്കിയിരുന്നു.സ്ഥാനാര്‍ത്ഥികളുടെ പാനല്‍ തയാറാക്കാന്‍ചേര്‍ന്ന കോട്ടയം ജില്ലാ കൗണ്‍സില്‍ അരുണിന്റെ പേര് മൂന്നംഗ പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പാര്‍ട്ടി കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം നടന്നതാണ് സി.എ അരുണ്‍ കുമാറിനെതിരെ ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന.ചിറ്റയം ഗോപകുമാര്‍, പ്രജി ശശിധരന്‍, ആര്‍. എസ് അനില്‍ എന്നിവരാണ് പട്ടികയില്‍ ഉള്ളത്.

Leave a Reply