ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എം പി മാർ നല്ല രീതിയിൽ പെർഫോം ചെയ്യുന്നു,അവർ വീണ്ടും മത്സരിക്കട്ടെയെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. മത്സരിക്കാൻ സന്നദ്ധത അറിയിക്കേണ്ട സാഹചര്യമില്ലെന്നും എല്ലാം പാർട്ടി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സംവരണത്തിന് ശേഷമുള്ള 2029ലെ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കും.കെപിസിസി അധ്യക്ഷനും എംപിയുമായ കെ സുധാകരൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുരളീധരൻ സ്ഥിരീകരിച്ചു. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് കെ സുധാകരൻ. അത് എല്ലാവരും അംഗീകരിച്ചിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പാർട്ടി തീരുമാനത്തിനു വഴങ്ങണമെന്നാണ് ഹൈക്കമാന്റ് നിർദേശം. ഹൈക്കമാൻഡ് എന്ത് തീരുമാനിച്ചാലും അംഗീകരിക്കും. താൻ ലോക്സഭയിലേക്ക് വേണമോ നിയമസഭയിലേക്ക് വേണമോ എന്ന് പാർട്ടി തീരുമാനിക്കട്ടെയെന്നും മുരളീധരൻ വ്യക്തമാക്കി.
‘ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എം പി മാർ നല്ല രീതിയിൽ പെർഫോം ചെയ്യുന്നു, കെ സുധാകരൻ മത്സരിക്കില്ലെ’; കെ മുരളീധരൻ
