Pravasimalayaly

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഇ.ടി മുഹമ്മദ് ബഷീര്‍ മലപ്പുറത്തേക്കും സമദാനി പൊന്നാനിയിലേക്കും

മലപ്പുറം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പൊന്നാനിയിലും മലപ്പുറത്തും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. മലപ്പുറത്ത് മുതിര്‍ന്ന നേതാവ് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയുമാണ് മത്സരിക്കുക.തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നിന്നും നവാസ് ഖനിയും മത്സരിക്കും. പൊന്നാനിയ്ക്ക് പകരം മലപ്പുറം വേണമെന്ന ഇ.ടി മുഹമ്മദ് ബഷീറിന്റെ ആവശ്യം മുസ്ലിം ലീഗ് നേതൃയോഗം അംഗീകരിക്കുകയായിരുന്നു.പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

Exit mobile version