Pravasimalayaly

വണ്ണം കുറയ്ക്കാന്‍ ഒരു ജ്യൂസ്

വണ്ണം കുറയ്ക്കാന്‍ ഒരുപാട് വഴികളുണ്ട്. ജ്യൂസുകള്‍ ഭക്ഷണമാക്കി വണ്ണം കുറയ്ക്കുന്ന വിദ്യ ഇതില്‍ ഒന്നാണ്. പക്ഷേ, വളരെ ശ്രദ്ധയോടെ മാത്രം സ്വീകരിക്കേണ്ട മാര്‍ഗങ്ങളില്‍ ഒന്നാണിത്. എന്നാല്‍ എപ്പോഴും എടുത്ത് പ്രയോഗിക്കാന്‍ പറ്റുന്നതല്ല ഇത്. ഡിടോക്സിലൂടെ പിന്തുടരാവുന്ന ഡയറ്റ് പ്ലാനാണിത്.

എന്താണ് ജ്യൂസ് ഡീടോക്സ്?

മറ്റുഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി പഴം, പച്ചക്കറി ജ്യൂസുകള്‍ മാത്രം കഴിക്കുന്നതാണ് ജ്യൂസ് ഡീടോക്സ്. വളരെ കടുപ്പപ്പെട്ട ഡയറ്റ് പ്ലാനാണിത്. ശരീരം പൂര്‍ണമായും ശുദ്ധീകരിക്കാം എന്നതാണ് ഒരു പ്രത്യേകത. വണ്ണം കുറയ്ക്കാന്‍ ഈ രീതി നല്ലതല്ല. കാരണം, സ്ഥിരമായി തുടരാന്‍ സാധിക്കില്ല എന്നതുകൊണ്ട് മറ്റു ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വീണ്ടും ശരീരഭാരം കൂടും.

ഈ കാലയളവില്‍ കുടിവെള്ളം, ചായ എന്നിവയും നല്ലതാണ്. പോഷകങ്ങള്‍ ശരീരത്തിന് കൂടുതലായി ലഭിക്കാന്‍ ജ്യൂസ് ഡയറ്റ് സഹായിക്കും. എണ്ണ, കൊളസ്ട്രോള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ അമിതമായി ഉള്‍പ്പെടുത്തുന്നവര്‍ക്ക് ഈ ഡയറ്റ് ഇടയ്ക്ക് പരീക്ഷിക്കാം.

പ്രശനങ്ങള്‍

ശരീരത്തിലെ നാരുള്ള ഭക്ഷണത്തിന്‍റെ അളവ് പെട്ടന്ന് കുറയ്ക്കുന്നത് എല്ലാവര്‍ക്കും നല്ലതല്ല. ജ്യൂസുകളുടെ പ്രധാന പ്രശനവും ഇതാണ്. പഴങ്ങളുടെ പള്‍പ്പിലാണ് കൂടുതലും ഫൈബര്‍ ഉള്ളത്. കൂടുതലായി ഇത് ജ്യൂസ് രൂപത്തില്‍ അകത്തുകടന്നാല്‍ മലബന്ധം ഉണ്ടാകും. തളര്‍ച്ച, വയറിളക്കം തുടങ്ങിയവയും ഇതിന്‍റെ ഭാഗമായി ഉണ്ടാകും.

Exit mobile version