പി. ജയരാജന് വധഭീഷണിയുണ്ടെന്നതു നാടകം മാത്രമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനും പറഞ്ഞു. കെ.എം.മാണിയുമായി ബിജെപി നടത്തിയ ചര്‍ച്ചയെക്കുറിച്ചു സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിശദീകരിക്കും. ചെങ്ങന്നൂരില്‍ കള്ളന്റേയും കൊള്ളക്കാരന്റേയും വരെ വോട്ടുകള്‍ സ്വീകരിക്കുമെന്നും വി. മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.
അതേസമയം, വധഭീഷണിയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിനോടു പ്രതികരിക്കാന്‍ പി.ജയരാജന്‍ തയാറായില്ല. സിപിഎം സംസ്ഥാന സമിതിയില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ ജയരാജനോട് മാധ്യമങ്ങള്‍ പൊലീസ് റിപ്പോര്‍ട്ടിനെക്കുറിച്ചു ചോദിച്ചെങ്കിലും അദേഹം ഒന്നും പറഞ്ഞില്ല.
ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിന്റെ അറിവോടെ ജയരാജനെ വധിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസ് പ്രതി പ്രനൂപാണ് ക്വട്ടേഷന്‍ എടുത്തിരിക്കുന്നത്. കതിരൂര്‍ മനോജ്, ധര്‍മടത്തെ രമിത്ത് വധസക്കേസുകളിലെ പ്രതികാര നടപടിയായാണ് ക്വട്ടേഷനെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ജില്ലാ പൊലീസ് മേധാവി എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അടിയന്തര സന്ദേശമയച്ചിട്ടുണ്ട്.