തിരുവനന്തപുരം: ഡോക്ടര്‍ വന്ദനാദാസ് കൊലക്കേസ് പ്രതി ജി സന്ദീപിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കൊല്ലം നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ സന്ദീപിനെ ആഭ്യന്തരറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
അധ്യാപകനായ ജി സന്ദീപ് പൊലീസ് കസ്റ്റഡിയിലിരിക്കെ മെയ് പത്തിന് പുലര്‍ച്ചെ ആശുപത്രി ജീവനക്കാരെയും പൊലീസിനെ അക്രമിച്ചിരുന്നു. ആക്രമണത്തില്‍ ഡോക്ടര്‍ വന്ദനാദാസ് കൊല്ലപ്പെട്ടിരുന്നു.
സംരക്ഷണാനൂകൂല്യത്തില്‍ സേവനത്തില്‍ തുടരുന്ന ജി സന്ദീപിന്റെ ഇത്തരത്തിലുള്ള പെരുമാറ്റവും നടപടികളും മാതൃക അധ്യാപകന്റെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധവും ഇത്തരം പ്രവൃത്തി അധ്യാപകസമൂഹത്തിന് ആകെ തന്നെ അപമതിപ്പുണ്ടാക്കുന്നതിനാലും ഈ അധ്യാപകര്‍ സേവനത്തില്‍ തുടരുന്നത് അഭികാമ്യമല്ലെന്ന് വിലയിരുത്തകുയം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.