Saturday, November 23, 2024
HomeNewsKeralaവന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക പ്രധാനം: മുഖ്യമന്ത്രി പിണറായി വിജയന്‍

വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക പ്രധാനം: മുഖ്യമന്ത്രി പിണറായി വിജയന്‍

  • കാപ്പുകാട് ആനപുനരധിവാസകേന്ദ്രം അന്തര്‍ദേശീയനിലവാരത്തിലേക്ക്; ആദ്യഘട്ടത്തിന് തുടക്കം വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക ഏറെ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോട്ടൂര്‍ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വനത്തിന്റെ പ്രാധാന്യം ഇന്ന് എല്ലാവരും തിരിച്ചറിയുന്നു. വനവിസ്തൃതിയില്‍ വരുന്ന കുറവ് വെള്ളത്തെയും പരിസ്ഥിതിയെയും വലിയ തോതില്‍ ബാധിക്കുന്നു. വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണം ഉറപ്പുവരുത്താന്‍ സര്‍്ക്കാര്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വേനല്‍ക്കാലത്തും വനത്തിനുള്ളില്‍ വെള്ളം ലഭിക്കാനായി 441 ജലസംഭരണികളും ചെക്ക്ഡാമുകളും നിര്‍മിച്ചു. ജനപങ്കാളിത്തത്തോടെ ജനങ്ങളും വന്യമൃഗങ്ങളുമായുള്ള സംഘര്‍ഷം ലഘൂകരിക്കാനാണ് ശ്രമിക്കുന്നത്. ജനവാസകേന്ദ്രങ്ങളില്‍ വന്യമൃഗങ്ങള്‍ വരുന്നതിനെതിരെയുള്ള കരുതല്‍ നടപടികളുടെ ഭാഗമായാണ് എസ്എംഎസ് സന്ദേശം അയയ്ക്കുന്നതും ജനജാഗ്രതാസമിതികള്‍ രൂപീകരിച്ചതും. ആനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ ജീവിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. നാട്ടിലുള്ള ആനകള്‍ വലിയ ക്രൂരത അനുഭവിക്കുന്നു. ആനകളെ പരിപാലിക്കുന്നു എന്നു പറയുന്നവരുടെ ഭാഗത്തുനിന്നും ക്രൂരതയുണ്ടാവുന്നു. അത്തരം ആനകളെയും ഇവിടെ എത്തിക്കും. കോട്ടൂരിലെ ആനപുനരധിവാസകേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് സൗകര്യം ഒരുക്കുന്നതിനൊപ്പം നെയ്യാര്‍ ഡാമിലെ വന്യജീവിസങ്കേതത്തിന്റെ ടൂറിസം സാധ്യതയും മെച്ചപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു അധ്യക്ഷത വഹിച്ചു. ഭൂമിയുമായി ബന്ധപ്പെട്ടതൊഴികെ, വനമേഖലയുമായി ബന്ധപ്പെട്ട എല്ലാവിധ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനായി വനം അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ആനപുനരധിവാസകേന്ദ്രം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടനച്ചടങ്ങില്‍ എം പി മാരായ അടൂര്‍ പ്രകാശ്, സി കെ ഹരീന്ദ്രന്‍ എം എല്‍ എ, മുഖ്യ വനംമേധാവി പി കെ കേശവന്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, കാപ്പുകാട് ആന പരിപാലനകേന്ദ്രം സ്പെഷ്യല്‍ ഓഫീസര്‍ കെ ജി വര്‍ഗീസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ എസ് ശബരിനാഥന്‍ എം എല്‍ എ സ്വാഗതവും എ ബി പി സര്‍ക്കിള്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനൂപ് കെ ആര്‍ നന്ദിയും പറഞ്ഞു. 108 കോടി രൂപ ചെലവില്‍ രണ്ടു ഘട്ടങ്ങളായാണ് നവീകരണപ്രവര്‍ത്തനങ്ങള്‍. കാപ്പുകാട് ആനപരിപാലനകേന്ദ്രം ഉള്‍പ്പെടുന്ന കോട്ടൂര്‍ വനമേഖലയിലെ 176 ഹെക്ടര്‍ വനഭൂമിയില്‍ നിര്‍മിക്കുന്ന കേന്ദ്രത്തിന് കേരളാ ഇന്‍ഫ്രാസ്ട്രക്ചറല്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡാണ് (കിഫ്ബി) ധനസഹായം അനുവദിച്ചിരിക്കുന്നത്. രണ്ടുഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 71.9 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുക. പുനരധിവാസ കേന്ദ്രത്തിലെത്തുന്ന ആനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലെന്ന പോലെ പാര്‍പ്പിക്കാവുന്ന തരത്തില്‍ ഉരുക്ക് തൂണുകളാലും ഉരുക്ക് വലകളാലും വലയം ചെയ്ത അമ്പത് ആവാസ കേന്ദ്രങ്ങളാണ് തയാറാക്കുക. ആന മ്യൂസിയം, സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ വെറ്ററിനറി ആശുപത്രി, പ്രകൃതി സ്നേഹികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പഠനഗവേഷണ കേന്ദ്രം, പാപ്പാന്‍മാര്‍ക്കുള്ള പരിശീലന കേന്ദ്രം, എന്‍ട്രന്‍സ് പ്ളാസ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, സന്ദര്‍ശകര്‍ക്കായി പാര്‍ക്കിംഗ് സൗകര്യം, കഫറ്റീരിയ, കോട്ടേജുകള്‍, ടോയ്ലറ്റ് ബ്ലോക്ക്, വിശാലമായ കണ്‍വെന്‍ഷന്‍ സെന്റര്‍, ആംഫി തിയേറ്റര്‍ എന്നിവ പദ്ധതിയുടെ ഭാഗമാണ്. നെയ്യാര്‍ ഡാമില്‍ നിര്‍മിക്കുന്ന ചെക്ക് ഡാമുകളടക്കം വിവിധ ജലാശയങ്ങള്‍, കുട്ടിയാനകളുടെ പരിപാലനത്തിനായി പ്രത്യേക സങ്കേതങ്ങള്‍, ആനകള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വലിയ അടുക്കള എന്നിവയും അവയ്ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള വിശാലമായ ഇടവും പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ അകലത്തില്‍ ആനകളെ വീക്ഷിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കും. നാട്ടാനകളുടേതടക്കം ജഡങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനുള്ള സംവിധാനവും ശ്മശാനവും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നുണ്ട്. ആനപാപ്പാന്‍മാര്‍ക്ക് കുടുംബസമേതം താമസിക്കുവാനുള്ള 40 ക്വാര്‍ട്ടേഴ്സുകളും 40 പേര്‍ക്ക് ഡോര്‍മിറ്ററി സൗകര്യവും പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ തന്നെ തയാറാക്കും. ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഇവിടെ ഏര്‍പ്പെടുത്തും. പ്രതിദിനം മൂന്ന് ടണ്ണോളം ആനപ്പിണ്ഡം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന കേന്ദ്രത്തില്‍ അവ പേപ്പറാക്കി മാറ്റുന്നതിനുള്ള പ്രത്യേക യൂണിറ്റ് നിര്‍മിക്കും. കേന്ദ്രത്തിലെ ബയോഗ്യാസ് പ്ളാന്റില്‍ ഉത്പാദിപ്പിക്കുന്ന ഗ്യാസ് ആയിരിക്കും പാചകത്തിന് ഉപയോഗിക്കുക. സംസ്‌കരിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ ശേഖരിച്ച് പുനരുപയോഗത്തിനായി അയക്കാനുള്ള സൗകര്യവും ദ്രവമാലിന്യ സംസ്‌കരണത്തിനുള്ള പ്ലാന്റും ആദ്യഘട്ടത്തില്‍ത്തന്നെ ഒരുക്കും. ഭവനനിര്‍മാണ ബോര്‍ഡിന് നിര്‍മാണ ചുമതലയുള്ള പദ്ധതി 2021ല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. അരലക്ഷം വിദേശ സഞ്ചാരികളടക്കം പ്രതിവര്‍ഷം 3.5 ലക്ഷത്തിലധികം ആളുകള്‍ ഇവിടം സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷ

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments