വമ്പിച്ച ഓഫറുമായി ഫ്ലിപ്കാര്‍ട്ടും ആമസോണും, സ്മാർട്ഫോണുകൾക്ക് വൻ വിലക്കുറവ്

0
38

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക്‌ കൂടുതല്‍ പ്രതീക്ഷ നല്‍കി വമ്പിച്ച ഓഫറുകളുമായി ഓണ്‍ലൈന്‍ വാണിജ്യ സൈറ്റുകളായ ഫ്ലിപ്കാര്‍ട്ടും ആമസോണും. മെയ്‌ 13 മുതല്‍ തുടങ്ങുന്ന ഫ്ലിപ്കാര്‍ട്ട് ബിഗ്‌ ഷോപ്പിങ് ഡെയ്സും ആമസോണിന്‍റെ സമ്മര്‍ സെയിലും വഴിയാണ് ഉപഭോക്താക്കള്‍ക്ക്‌ വലിയ വിലക്കുറവില്‍ ഫോണുകൾ വാങ്ങാൻ സാധിക്കുന്നത്.

വാവെയ്‌യുടെ സബ് ബ്രാൻഡ് ഓണര്‍ തങ്ങളുടെ മിക്ക സ്മാർട്ഫോണുകൾക്കും വിലക്കുറവ് ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ്‌ ഷോപ്പിങ് ഡെയ്സും ആമസോണിന്‍റെ സമ്മര്‍ സെയിലും വഴി ഓണർ 9 ലൈറ്റ്, ഓണർ 7എക്സ്, ഓണർ വ്യൂ 10, ഓണർ 8 പ്രോ എന്നീ സ്മാർട് ഫോണുകൾ 7,000 രൂപവരെ വിലക്കുറവിൽ ലഭിക്കും.

ഈ വിലക്കുറവിനു പുറമേ ഐസിഐസി ബാങ്ക് ക്രെഡിറ്റ്‌ /ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഓണർ ഫോണുകൾ വാങ്ങുന്നവർക്ക് 10 ശതമാനം ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. ഫ്ലിപ്കാർട്ടിൽ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്കും ഈ ഡിസ്കൗണ്ട് കിട്ടും.

Leave a Reply