Pravasimalayaly

വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ ലീഡ് 50,000 കടന്നു

വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ ലീഡ് കുത്തനെ ഉയരുന്നു. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് 50,000 കടന്നു. നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിലെ വോട്ടെണ്ണി തുടങ്ങിയപ്പോൾ പ്രിയങ്ക ഗാന്ധിക്ക് 3898 വോട്ടിൻ്റെ ലീഡ് ലഭിച്ചു.നിലമ്പുർ, വണ്ടൂർ മേഖലകളിലെ വോട്ടുകളാണ് എണ്ണിയിരിക്കുന്നത്. വയനാട്ടില്‍ കോഴിക്കോട് ജില്ലയിൽ വരുന്ന തിരുവമ്പാടി മണ്ഡലം, മലപ്പുറം ജില്ലയിൽ വരുന്ന നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങൾ എന്നിവിടങ്ങളിലേത് ഉൾപ്പെടെ മുഴുവൻ തപാൽ വോട്ടുകളും എണ്ണുന്നത് വയനാട്ടിലെ വോട്ടെണ്ണൽ കേന്ദ്രത്തിലാണ്.തിരുവമ്പാടി മണ്ഡലത്തിൽ ആകെ 1096 തപാൽ വോട്ടുകളാണ് എണ്ണാനുള്ളത്. തപാൽ വോട്ടുകൾ കഴിഞ്ഞശേഷം 8.30 നാണ് ഇവിഎം വോട്ടുകൾ എണ്ണാൻ തുടങ്ങുക. ഈ സമയം കൂടത്തായി സെന്റ് മേരീസ് സ്കൂളിലും വോട്ടെണ്ണൽ തുടങ്ങും.വോട്ടെണ്ണൽ ഹാളിൽ 14 ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും നാല് വീതം ജീവനക്കാർ ഉണ്ടാകും-കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റൻറ്, മൈക്രോ ഒബ്സർവർ, വോട്ടിംഗ് യന്ത്രം കൊണ്ടുവരുന്ന ജീവനക്കാരൻ. ഇതിനുപുറമേ 25% ഉദ്യോഗസ്ഥരെ റിസർവ് ആയും വിന്യസിച്ചിട്ടുണ്ട്. ആകെ 53 ജീവനക്കാരാണ് വോട്ടെണ്ണൽ ചുമതലയിലുള്ളത്. 13 റൗണ്ടുകളായാണ് എണ്ണുക.

Exit mobile version