Pravasimalayaly

വയനാട് ദുരന്തം: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ തുടരുന്ന നാലം​ഗ മന്ത്രി തല ഉപ സമിതിയുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്തത്. ഓൺ ലൈനായാണ് യോ​ഗം നടക്കുക. രാവിലെ 11മണിക്ക് യോ​ഗം നടക്കും.

യോ​ഗത്തിൽ ചീഫ് സെക്രട്ടറി പങ്കെടുക്കുന്നുണ്ട്. ജില്ല കളക്ടറും പങ്കെടുത്തേക്കും. മൃതദേഹങ്ങളുടെ സംസ്കാരം, കണ്ടെത്തൽ, പുനരധിവാസം തുടങ്ങിയ മൂന്ന് കാര്യങ്ങളെ സംബന്ധിച്ചായിരിക്കും യോ​ഗത്തിൽ ചർച്ചയാവുക. പുനരധിവാസത്തിനായുള്ള ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ മുഖ്യമന്ത്രിയുടെ ഓഫീസ് ആരംഭിച്ചു.

അതേമസമയം വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടന്നു.. ഐബോഡ് പരിശോധനയിൽ ബെയ്‍ലി പാലത്തിന് സമീപം ലഭിച്ച രണ്ട് സിഗ്നലുകൾ കേന്ദ്രീകരിച്ച് ഇന്ന് പരിശോധന നടത്തും. സിഗ്നലുകൾ മനുഷ്യശരീരത്തിന്റേതാകാമെന്ന് സംശയം. ഡോഗ് സ്ക്വാഡിനെ എത്തിച്ചാകും പരിശോധന നടത്തുക.

Exit mobile version