വരാപ്പുഴ കസ്റ്റഡിമരണം : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

0
34

കൊച്ചി : വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ  ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് ഹർജി നൽകിയത്.  ഹര്‍ജിയില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്  ഇന്ന് വിശദീകരണം നല്‍കും. കേസ് ഏറ്റെടുക്കാന്‍ ആകുമോ എന്ന കാര്യത്തില്‍ സിബിഐയും ഇന്ന് നിലപാട് അറിയിക്കും.

കേസില്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത മൂന്ന് ആർടിഎഫ് ഉദ്യോ​ഗസ്ഥർ, സ്റ്റേഷനിൽ മർദിച്ച വരാപ്പുഴ എസ്ഐ ദീപക്ക്, കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകിയ പറവൂർ സിഐ ക്രിസ്പിൻ സാം എന്നിവരെ അറസ്റ്റ് ചെയ്തിട്ടുള്ളതായി  പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയെ അറിയിക്കും. കേസിൽ സ്വതന്ത്രമായ അന്വേഷണമാണ് നടക്കുന്നത്.

ഉന്നത ഉദ്യോ​ഗസ്ഥരെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന വാദം ശരിയല്ല. അന്വേഷണം മികച്ച രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും ഡിജിപി കോടതിയെ അറിയിക്കും. പൊലീസുകാര്‍ പ്രതികളായ കേസ് പൊലീസ് തന്നെ അന്വേഷിച്ചാല്‍ എങ്ങനെ ശരിയാകുമെന്നായിരുന്നു കഴിഞ്ഞതവണ കേസ് പരിഗണിക്കുമ്പോൾ കോടതി ചോദിച്ചത്. കേസിൽ ഉന്നത ഉദ്യോ​ഗസ്ഥരെ ഒഴിവാക്കാൻ ​ഗൂഢാലോചന നടക്കുന്നുവെന്നാണ് ശ്രീജിത്തിന്റെ കുടുംബം ആരോപിക്കുന്നത്.

Leave a Reply