Pravasimalayaly

വസ്ത്രത്തിന്റെ കഥ പറയും. ദൃശ്യാവിഷ്‌കാരങ്ങളുമായി വനിതാ കോളേജിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ

തിരുവനന്തപുരം: തലസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന പൂര്വ്വ വിദ്യാര്‍ഥി സംഘടനയായ തിരുവനന്തപുരം വനിതാ കോളേജിലെ പൂര്‍വ വിദ്യാര്‍ഥിനിസംഘടനയുടെ (OSA) വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് വസ്ത്രത്തിന്റെ കഥ പറഞ്ഞു ഒരു ഷോ – വസ്ത്രായണം.
തിരുവിതാകൂര് രാജകുടുംബത്തിലെ പൂയം തിരുനാള് ഗൗരി പാര്‍വതി ഭായി തമ്പുരാട്ടിയാണ് സംഘടനയുടെ സെക്രട്ടറി. രണ്ട് വര്‍ഷം കൂടുമ്പോഴും സംഘടന നടത്തുന്ന നൃത്ത അവതരണങ്ങള് വ്യത്യസ്ത പുലര്ത്തണമെന്ന തമ്പുരാട്ടിയുടെ നിര്ബന്ധത്തിന്റെ ഫലമായാണ് വ്യത്യസ്ത കാഴ്ചപ്പാടും നമ്മുടെ പരമ്പരാഗത ശൈലിയുമുള്ള പരിപാടികള് ഒരുക്കുന്നത്. അത്തരത്തില് വ്യസ്ത്യമായി തന്നെ വസ്ത്രത്തിന്റെ കഥ പറയുന്ന ഇല്യൂഷന് പരിപാടിയാണ് വാര്ഷാകാഘോഷത്തിന്റെ ഭാഗമായി ജൂണ്‍ 15 ശനിയാഴ്ച്ച വൈകുന്നേരം കാര്‍ത്തിക തിയേറ്ററില്‍ അരങ്ങേറുന്നത്.
വസ്ത്രത്തിന്റെ ഉത്്ഭവവും പരിണാമവും, ഭാരതത്തിന്റെ വസ്ത്രണ ശൈലി എങ്ങനെയുണ്ടായി എന്നുമാണ് ഒരു മണിക്കൂര് നീണ്ടു നില്ക്കുന്ന ഈ ഷോയില് ഒരുക്കിയിക്കുന്നത്.
ലക്ഷ്യ ഡാന്‌സ് അക്കാദമിയിലെ അശ്വതി നായരാണ് കോറിയഗ്രാഫിയും സംവിധാനവും ചെയ്തിരിക്കുന്നത്.ഭരതനാട്യം, കഥക്, നാടോടി നൃത്തം, ഫ്യൂഷന് ഡാസുകള്, ലഘു നാടകം , പാട്ടുകള്, എന്നിവ ഉള്‌ക്കൊള്ളുന്നതാണ് അവതരണം . കാവാലം ശ്രീകുമാറാണ് സംഗീത സംവിധാനം നിര്വ്വഹിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് അമ്പിളി രാംനാഥ്.
മൂന്ന് തലമുറയില്‍പെട്ട 87 പേരാണ് ഷോയില് അണി നിരക്കുന്നത്. തലസ്ഥാനത്ത് വിവിധ മേഖയില് പ്രശസ്തരായ വിവിധ വനിതകള് ഇതില് അണിനിരക്കുന്നുണ്ട്.
പൂയം തിരുനാള്‍ ഗൗരി പാര്വ്വതി ഭായിക്ക് പുറമെ അഭിനയ താരം സോന നായര്‍ , രശ്മി മാക്‌സിം, ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അണി നിരക്കും.
നഗരത്തിലെ വിവിധ അനാഥാലയങ്ങളില്‍ നിന്നും കാണികളായി എത്തുന്ന നൂറോളം കുഞ്ഞുങ്ങള്‍ ആണു പരിപാടിയുടെ മുഖ്യാതിഥികള്‍

Exit mobile version