Pravasimalayaly

വാക്കുമാറ്റാന്‍ കേമന്‍മാര്‍ മന്ത്രിമാര്‍ ; ഇതില്‍ മുന്നില്‍ വൈദ്യുതി മന്ത്രിയും

ചാര്‍്ജ് വര്‍ധനയ്ക്ക് പിന്നാലെ പവര്‍ക്കട്ടും

തൊടുപുഴ: പ്രഖ്യാപനങ്ങള്‍ നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ വാക്കുമാറ്റാന്‍ ഏറ്റവും കേമന്‍മാര്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ തന്നെ. ഒരു കാര്യം പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്നു പറഞ്ഞ് അതു മാറ്റിപ്പറയാന്‍ ഇവര്‍്ക ഒരു നാണക്കേടുമില്ല. രണ്ടാഴ്ച്ച മുമ്പ് വരെ വൈദ്യുതി മന്ത്രി പറഞ്ഞു നടന്നത് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്നാണ്. കേന്ദ്ര പൂളില്‍ നിന്നും വൈദ്യുതി വാങ്ങി സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി മറികടക്കുമെന്ന പ്രഖ്യാപനം നിയമസഭയ്ക്കുള്ളിലും പുറത്തും വാചക കസര്‍ത്തായിരുന്നു. എം.എം മണിയെന്ന വൈദ്യുത മന്ത്രി. എന്നാല്‍ അതിവേഗം നിലപാട് മാറ്റിയിരിക്കയാണ്. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന അവസ്ഥയാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നും തൊടുപുഴയില്‍ വെച്ച് എംഎംമണി ഇന്നലെ പറഞ്ഞു. അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ പവര്‍ കട്ട് വേണ്ടി വന്നേക്കും. സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പുറത്തു നിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വൈദ്യുതിയെത്തിക്കാന്‍ ലൈനുകള്‍ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധിയെന്നും വൈദ്യുതി മന്ത്രി പറഞ്ഞു..ഇരുട്ടടിപോലെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിനു പിന്നാലെ കരണ്ട കട്ടുകൂടി ജനങ്ങള്‍ക്ക് സ്മ്മാനിച്ചാ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്.

Exit mobile version