Friday, January 10, 2025
HomeNewsKeralaവാളയാർ കേസിൽ അച്ഛനും അമ്മയും പ്രതികൾ, സിബിഐ കുറ്റപത്രം സമർപ്പിച്ചു

വാളയാർ കേസിൽ അച്ഛനും അമ്മയും പ്രതികൾ, സിബിഐ കുറ്റപത്രം സമർപ്പിച്ചു

വാളയാർ കേസിൽ കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർച്ച് കുറ്റപത്രം സമർപ്പിച്ച് സിബിഐ. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്.കുട്ടികൾ ബലാത്സംഗത്തിന് ഇരയായ വിവരം മുൻകൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കൾ പൊലീസിനെ അറിയിച്ചില്ല. ഇക്കാരണത്താലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയത്. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചിയിൽ സിബിഐ മൂന്നാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments