Pravasimalayaly

വിജയ് ബാബുവിന് ദുബായില്‍ ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചു നല്‍കിയ യുവനടിയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിദേശത്ത് ഒളിവിലുള്ള വിജയ് ബാബുവിന് പണത്തിനായി ക്രഡിറ്റ് കാര്‍ഡ് എത്തിച്ച് നല്‍കിയ യുവനടിയെ പൊലീസ് ചോദ്യം ചെയ്യും. ദുബായില്‍ നേരിട്ടെത്തിയാണ് യുവനടി ക്രഡിറ്റ് കാര്‍ഡ് വിജയ് ബാബുവിന് കൈമാറിയത്. വിജയ് ബാബുവിനായി യുവനടി രണ്ട് ക്രഡിറ്റ് കാര്‍ഡുകള്‍ എത്തിച്ച് നല്‍കിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.വിജയ് ബാബുവിന്റെ സിനിമ നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിംസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നടിയാണ് കാര്‍ഡുകള്‍ കൈമാറിയത്. ദുബൈയില്‍ ഒരു മാസത്തോളമായി ഒളിവിലുള്ള വിജയ് ബാബു കയ്യിലുള്ള പണം തീര്‍ന്നതിനെ തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറാന്‍ സുഹൃത്തായ യുവനടിയോട് ആവശ്യപ്പെടുകയായിരുന്നു. കൊടുങ്ങല്ലൂരിലെ സിനിമ ലൊക്കേഷനിലായിരുന്ന നടി നെടുമ്പാശ്ശേരി വഴി ദുബൈയിലെത്തിയാണ് കാര്‍ഡുകള്‍ കൈമാറിയതെന്നാണ് വിവരം.കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത് വരെ വിദേശത്ത് തുടരാനാണ് വിജയ് ബാബുവിന്റെ നീക്കം. അതുവരെ കഴിയാനുള്ള പണത്തിന് വേണ്ടിയാണ് സഹായം തേടിയത്. യുവനടിയെ കൂടാതെ മറ്റു ചിലരും ഒളിവിലുള്ള വിജയ് ബാബുവിന് സഹായം എത്തിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെയെല്ലാം അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും.

Exit mobile version