തിരുവനന്തപുരം: വിദേശത്തു മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടില്‍ എത്തിക്കുന്നതിനു വിവിധ വിമാന കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. വിമാനകമ്പനികള്‍ പൂര്‍ണമായ സൗജന്യം അനുവദിക്കില്ല. ഇക്കാര്യത്തില്‍ അവരുടെ ഇളവു ലഭിക്കുമേ എന്നതാണു പരിശോധിക്കുന്നത്. കേരളത്തില്‍ നിന്നുള്ള വിദേശ യാത്രക്കാരുടെ കൃത്യമായ കണക്കു വ്യോമയാന മന്ത്രാലയത്തെ ബോധ്യപ്പെടുത്തി ഉത്സവകാലത്തെ വിമാനകൂലിയില്‍ കുറവു വരുത്തുന്നതിനു വേണ്ട ഇടപെടലുകള്‍ നടത്തും. തിരുവനന്തപുരം വിമാനത്താവളം സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്നു പ്രധാനമന്ത്രിയെ കണ്ടു നിവേദനം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തില്‍നിന്നുള്ള പ്രതികരണം മോശമല്ല. ശുഭപ്രതീക്ഷയോടെ കാത്തിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. .
വിദേശത്തു മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍
