വിപണി മൂലധനത്തില്‍ 9 ലക്ഷംകോടി പിന്നിട്ട് റിലയന്‍സ്

0
40

മുംബൈ: എണ്ണമുതൽ ടെലികോം ബിസിനസുകൾവരെ നടത്തുന്ന റിലയൻസ് വിപണി മൂലധനത്തിന്റെ കാര്യത്തിൽ രാജ്യത്തെ ഒന്നാമത്തെ കമ്പനിയായി.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി 9 ലക്ഷം കോടി വിപണി മൂലധനം സ്വന്തമാക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ എട്ട് ലക്ഷം കോടിയിലെത്തിയ സ്ഥാപനം ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു.

പാദവാർഷിക ഫലം പുറത്തുവരാനിരിക്കെ വെള്ളിയാഴ്ച 10.45ലെ കണക്കുപ്രകാരം റിലയൻസിന്റെ ഓഹരി വില രണ്ടുശതമാനം ഉയർന്ന് 1,428 രൂപയിലെത്തിയിരുന്നു. ഈ ഓഹരി വിലവർധനവാണ് 9.03 ലക്ഷം കോടി യെന്ന നാഴികക്കല്ല് പിന്നിടാൻ കമ്പനിയെ സഹായിച്ചത്.

രണ്ടാം സ്ഥാനത്തുള്ള ടിസിഎസിന്റെ ഇപ്പോഴത്തെ വിപണി മൂലധനം 7.66 ലക്ഷം കോടി രൂപയാണ്. എട്ട് ലക്ഷം കോടി രൂപ പിന്നിടുന്ന രണ്ടാമത്തെ കമ്പനികൂടിയാണ് ടിസിഎസ്.

രണ്ടാം പാദത്തിൽ നികുതികഴിച്ചുള്ള റിലയൻസിന്റെ ലാഭത്തിൽ 6-12 ശതമാനംവരെ വർധനവുണ്ടാകാമെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. ജിയോയും റീട്ടെയിൽ ബിസിനസുമാണ് കമ്പനിയുടെ ലാഭത്തിൽ വർധനവുണ്ടാക്കിയത്.

2019 കലണ്ടർ വർഷത്തിൽ റിലയൻസിന്റെ ഇതുവരെയുള്ള ഓഹരി വിലയിലെ നേട്ടം 28 ശതമാനമാണ്.

Leave a Reply