വിയ്യുര്‍ ജയിലില്‍ നിന്നും വീണ്ടും മൊബൈല്‍ഫോണ്‍ പിടികൂടി; പിടിച്ചത് കൊലപാതക കേസിലെ കൂട്ടുപ്രതികളുടെ സെല്ലില്‍ നിന്നും

0
45

തൃശൂര്‍: ജയിലില്‍ നിന്ന് കുറ്റവാളിയില്‍ നിന്ന് മൊബൈല്‍ ഫോണും സിം കാര്‍ഡും പൊലീസ് പിടികൂടി. വിയ്യൂര്‍ ജയിലില്‍ നിന്ന് കൊലപാതക കേസിലെ തടവുകാരന്റെ കൈയ്യില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. ജയിലില്‍ കുറ്റവാളികള്‍ക്ക് സൈ്വര്യവിഹാരത്തിന് സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്നു എന്നാരോപണമുയരുന്നതിനിടക്കാണ് പുതിയ സംഭവം.

വരന്തരപ്പിള്ളിയിലെ കൊലപാതക കേസിലെ പ്രതി ഷിന്റോയും കൂട്ടുപ്രതി ഡെനീഷ് മറ്റൊരു കേസിലെ പ്രതിയായ സിനോജ് എന്നിവരെ പാര്‍പ്പിച്ച സെല്ലില്‍ നിന്നാണ് ഫോണും ബാറ്ററികളും ചാര്‍ജറും പിടികൂടിയത്. കിടക്കപായുടെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണ്‍.

ഇന്ന് ജയിലില്‍ ഉപദേശക സമിതി യോഗം ചേരുന്നതിനിടെയാണ് സംഭവം. ജയില്‍ ഇന്ന് ഡി.ജി.പി സന്ദര്‍ശനത്തിനെത്തുന്നുണ്ട്. ഉച്ചകഴിഞ്ഞുള്ള യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

ഫോണ്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന ഷിന്റോക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ വിയ്യൂര്‍ പൊലീസ് കേസെടുത്തു.

Leave a Reply