Pravasimalayaly

വിലക്ക് ലംഘിച്ച് കട തുറന്നു : ടി നസ്രുദീനെതിരെ കേസ്

കോഴിക്കോട്

കോവിഡ് 19 ലോക്ക് ഡൗണിൽ ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് കട തുറന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന പ്രസിഡന്റ്‌ ടി നസ്രുദീൻ ഉൾപ്പെടെ 5 പേർക്കെതിരെ പോലീസ് കേസ് എടുത്തു.

ജില്ലയില്‍ ചെറുകിട തുണിക്കടകള്‍ക്ക് അടക്കം ജില്ലാ കളക്ടര്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ ആളുകള്‍ ഒരുപാട് എത്തുന്ന മിഠായി തെരുവില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. അവശ്യ വസ്തുക്കളുടെ കടകള്‍ക്ക് മാത്രമായിരുന്നു അനുവാദം. എന്നാല്‍ വിലക്ക് ലംഘിച്ച് ഇന്ന് കട തുറക്കുമെന്ന് അറിയിച്ചാണ് നസറുദ്ദീനും സംഘവും രാവിലെ മിഠായി തെരുവില്‍ എത്തിയത്. കയ്യിൽ പണം ഇല്ലെന്നും കട തുറന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ലെന്നുമാണ് നസ്രുദീൻ പ്രതികരിച്ചത്

Exit mobile version