വിലപ്പെട്ട 30000 ൽ അധികം ജീവനുകൾ നഷ്ടപ്പെടുത്തിക്കൊണ്ട് ലോകമാകമാനം കോറോണയുടെ സംഹാര താണ്ഡവം

0
30

ജർമനിയിൽ നിന്നും സിബി ജോസഫ് തച്ചേത്ത് പറമ്പിൽ

30,000 ൽ അധികം ജീവനുകൾ കവർന്നെടുത്തുകൊണ്ട് കൊറോണ എന്ന വൈറസ് ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളിലും നടമാടുകയാണ്. യൂറോപ്യൻ രാജ്യമായ ജർമ്മനിയിലും സ്ഥിതി വളരെ പരിതാപകരമാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 58,000 ൽ അധികവും മരണപ്പെട്ടവരുടെ എണ്ണം 400 ൽ അധികവും ആയിരിക്കുവാണ്. രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്.

ഒരു വലിയ വിദ്യാർഥി സമൂഹം അടക്കമുള്ള ജർമനിയിലെ മലയാളികൾ അത്യധികം ആശങ്കയിൽ ആണ്. നല്ലൊരു ശതമാനം വിദ്യാർഥികളുടേയും പ്രതിദിന ചെലവുകൾ നടന്നുകൊണ്ടിരുന്നത് അവർ ചെയ്തു കൊണ്ടിരുന്ന പാർട്ട്ടൈം ജോലികളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും ആയിരുന്നു. കൊറോണയുടെ വ്യാപനത്തിലൂടെ ജോലി നഷ്ടപ്പെടുകയും, നാട്ടിൽ പോകാനാവാത്ത സ്‌ഥിതിയിലും , ഇനി എന്ത് ചെയ്യും എന്ന് അറിയാതെ കഴിയുകായാണ്. പ്രവാസികാര്യ മന്ത്രി വി . മുരളീധരൻ ജർമനിയിൽ ഉള്ള മലയാളികളുടെ കാര്യത്തിൽ എന്തെങ്കിലും നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർഥിക്കുകയ്യാണ്.
( ജർമനിയിൽ നിന്നും സിബി ജോസഫ്, തച്ചേത്ത് പറമ്പിൽ )

Leave a Reply