വിവാഹം ചെയ്യാമെന്നു പറഞ്ഞു ബിനോയ് ബാലകൃഷ്ണന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി

0
359

മുംബൈ: ബിനോയ് വിനോദിനി ബാലകൃഷ്‌നെതിരേ മാനഭംഗ ആരോപണവുമായി യുവതി പോലീസില്‍ പരാതി നല്കി. വിവാഹവാഗ്ദാനം നല്കി വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നു കാട്ടി ബീഹാര്‍ സ്വദേശിനിയായ യുവതിയാണ് മുംബൈ ഓഷിവാര പോലീസില്‍ പരാതി നല്കിയത. വിവാഹവാഗ്ദാനം നല്കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചു. എന്നാല്‍ 2018-ല്‍ ബിനോയി വിവാഹിതനാണെന്നു അറിഞ്ഞു. ദുബായില്‍ ഡാന്‍സറായിരുന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാനഭംഗം, വഞ്ചന, തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്്ത് കേസ് എടുത്തു. എന്നാല്‍ യുവതിയുടെ ശ്രമം ബ്ലാക്ക് മെയിലിംഗ് ആണെന്നാണ് ബിനോയിയുടെ നിലപാട്. യുവതിയെ പരിചമുണ്ട്. എന്നാല്‍ പരാതി വസ്തുതാവിരുദ്ധമാണഅ. കേസ് നിയമപരമായി നേരിടുമെന്നുമാണ് ബിനോയിയുടെ നിലപാട്‌

Leave a Reply