കോവിഡ് 19 പശ്ചാത്തലത്തിൽ വിവിധ ക്ഷേമനിധി ബോർഡുകൾ പ്രഖ്യാപിച്ച സഹായ പദ്ധതികൾ ഇവയെല്ലാമാണ്
കോവിഡ് 19 ന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ക്ഷേമനിധിബോര്‍ഡുകൾ തൊഴിലാളികൾക്കായി പ്രഖ്യാപിച്ച പ്രത്യേക സഹായ പദ്ധതികള്‍.
👉 അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
ബാറുകളിലെ തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായം.
10,000 രൂപ പലിശരഹിതവായ്പ.
👉 മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
സ്റ്റേജ് ക്യാരേജ്/കോണ്‍ട്രാക്റ്റ് കാര്യേജ്, ബസ് തൊഴിലാളികള്‍ക്ക് 5000 രൂപ.
ഗുഡ്സ് വെഹിക്കിള്‍ തൊഴിലാളികള്‍ക്ക് 3500 രൂപ.
ടാക്സി തൊഴിലാളികള്‍ക്ക് 2500 രൂപ.
ഓട്ടോറിക്ഷ / ട്രാക്ടര്‍ തൊഴിലാളികള്‍ക്ക് 2000 രൂപ.
ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ.
👉 കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
പലിശരഹിത വായ്പയായി 10,000 രൂപ വീതം.
ലോക്ക്ഡൗണ്‍ നീണ്ടുപോയാൽ 5000 കൂടി പ്രത്യേക വായ്പ.
👉 ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
വേതന നഷ്ടം പരിഹരിക്കുന്നതിന് വേതനം അഡ്വാന്‍സ്.
എപ്രില്‍ 14നകം ബോണസ് ഇനത്തില്‍ 30 കോടി രൂപ.
👉 കേരള ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
1000 രൂപ വീതം ആശ്വാസ ധനം.
ക്ഷേമനിധിയിലെ സജീവ അംഗങ്ങളാരെങ്കിലും കൊറോണ ബാധിതരായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് 10,000 രൂപ ധനസഹായം.
കൊറോണ സംശയിച്ച് വീട്/ആശുപത്രികളില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് 5000 രൂപ സഹായം.
👉 കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
നിര്‍മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കായി 200 കോടി രൂപയുടെ സഹായ പാക്കേജ്.
രജിസ്റ്റര്‍ ചെയ്ത് 2 വര്‍ഷം പൂര്‍ത്തിയാക്കിയ, 2018ലെ രജിസ്ട്രേഷന്‍ പുതുക്കല്‍ നടത്തിയവർക്ക് 1000 രൂപ സഹായം.
👉 കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
കൊറോണ ബാധിതരായ അംഗങ്ങള്‍ക്ക് 7500 രൂപയുടെ അടിയന്തിര സഹായം.
ഐസോലേഷനില്‍ കഴിയുന്ന അംഗങ്ങള്‍ക്ക് 1000 രൂപയുടെ ധനസഹായം.
👉 കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
ഒരു തൊഴിലാളിക്ക് 750 രൂപ.
👉 ബീഡി-ചുരുട്ട് തൊഴിലാളിക്ഷേമനിധി ബോര്‍ഡ്
ഇന്‍കം സപ്പോര്‍ട്ട് സ്കീമില്‍ രണ്ട് കോടി രൂപ.
👉 പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍
വായ്പാ തിരിച്ചടവിന് മൂന്നുമാസം വരെ മൊറോട്ടോറിയം.
മുടങ്ങുന്ന തിരിച്ചടവിന് അധിക ചാര്‍ജ് ഒഴിവാക്കി.
👉 കേരള അഡ്വക്കേറ്റ്സ് ക്ലര്‍ക്ക് ക്ഷേമനിധി
അംഗങ്ങള്‍ക്ക് 3000 രൂപ വരെ ആശ്വാസധനം.