ക്നാനായ സംഗമം ഗംഭീരമായി
ബര്‍മിംഹാം: കത്തോലിക്കാ സഭ ഇന്നേവരെ കടന്നുപോയിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ വിശ്വാസ സമൂഹം ഒരുമയോടെ സഭയ്ക്കായി നിലകൊള്ളണമെന്നു ക്നാനായ കത്തോലികാ സഭ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. ബര്‍മിംഹാം ബഥേല്‍ ഹാളില്‍ നടന്ന ക്നാനായ മഹാസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്. പ്രവാസികള്‍ കൂടുതല്‍ ഐക്യത്തോടും സാഹോദര്യത്തോടെയും പെരുമാറി സമൂഹത്തിന് മാതൃകയാവണം. സ്നേഹിക്കാനും ആ സ്നേഹം പങ്കിടാനും കകഴിയണമെന്നു പാപ്പുവ ന്യുഗിനിയ വത്തിക്കാന്‍ അംബാസിഡര്‍ ബിഷപ് കുര്യന്‍ വയലിങ്കല്‍ അഭിപ്രായപ്പെട്ടു. റോമില്‍ നിന്ന് പ്രത്യേക പദവി ലഭിച്ചാല്‍ യുകെയിലെ ക്നാനായ മക്കള്‍ക്ക് സ്വാതന്ത്ര്യത്തോടെ തങ്ങളുടെ പ്രവര്‍ത്തനം ഏറ്റെടുക്കാമെന്നു ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.