വിഷ്ണു ഏട്ടന് പിറന്നാൾ ആശംസിച്ച് അനു സിത്താര

0
39

പക്വതയാർന്ന അഭിനയശൈലി കൊണ്ട് പ്രേക്ഷക മനസിൽ ഇടംനേടിയ താരമാണ് അനു സിത്താര. വിവാഹിതയായതിന് ശേഷമാണ് അനു സിനിയിൽ സജീവമായത്. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലെ അരങ്ങേറ്റം. തുടർന്ന് ഇന്ത്യൻ പ്രണയ കഥ, ഹാപ്പി വെഡ്ഡിങ്, ഫുക്രി എന്നീ ചിത്രങ്ങളിൽ വേഷമിട്ടുവെങ്കിലും ജനശ്രദ്ധ നേടിയത് രാമന്‍റെ ഏദൻ തോട്ടത്തിൽ മാലിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴായിരുന്നു.

ഇന്ത്യൻ ഫുട്ബോൾ താരം വി.പി സത്യന്‍റെ കഥപറയുന്ന ചിത്രം ക്യാപ്റ്റനിലെ അനിത എന്ന കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടി. ചിത്രത്തിൽ സത്യന്‍റെ ഭാര്യ അനിതയുടെ കഥാപാത്രമായിരുന്നു അനു അവതരിപ്പിച്ചത്. പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജയസൂര്യയായിരുന്നു നായകൻ.

ഇപ്പോൾ അനു തന്‍റെ എല്ലാമെല്ലാമായ ഭർത്താവ് വിഷ്ണുവിന് പിറന്നാൾ ആശംസിച്ചിരിക്കുകയാണ്. ‘വിഷ്ണുവേട്ടന് പിറന്നാൾ ആശംസകൾ’ എന്ന് ഫേസ്ബുക്കിലാണ് താരം കുറിച്ചിരിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപായിരുന്നു അനുവിന്‍റെ വിവാഹം. പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണ് അനുവിന്‍റെ ഭർത്താവ് വിഷ്ണു. വിഷ്ണുവിന്‍റെ പിന്തുണയാണ് തന്‍റെ ശക്തിയെന്ന് അനു പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. തന്‍റെ അഭിനയത്തെ കുറിച്ച് ആരൊക്കെ നല്ലതു പറഞ്ഞാലും വിഷ്ണുവേട്ടൻ പറഞ്ഞാൽ മാത്രമെ അനുവിന് തൃപ്തിയാകാറുള്ളൂ.

Leave a Reply