തൃശ്ശൂർ കുന്നംകുളം പന്നിത്തടത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെയും രണ്ട് കുട്ടികളെയുമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പന്നിത്തടം ചെറുമാനേംകാട് താമസിക്കുന്ന ഷഫീന, 3 വയസ്സുള്ള അജുവ, ഒന്നര വയസ്സുള്ള അമൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കാളുവളപ്പിൽ ഹാരിസിന്റെ ഭാര്യയും രണ്ട് മക്കളുമാണ് മരിച്ചത്