Pravasimalayaly

വീട്ടുജോലിക്കാരിയുടെ അന്ത്യകർമ്മങ്ങൾ ചെയ്ത് ഗംഭീർ

ഡൽഹി

കഴിഞ്ഞ ആറു വർഷമായി വീട്ടിൽ സഹായങ്ങൾക്കായി നിന്ന സരസ്വതി പത്ര എന്ന ജോലിക്കാരിയുടെ അന്ത്യകർമ്മങ്ങൾ ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരവും എംപിയുമായ ഗൗതം ഗംഭീർ. ഒഡിഷ സ്വദേശിയായ സ്ത്രീയുടെ ബന്ധുക്കൾക്ക് കോവിഡ് മൂലം എത്താൻ കഴിയാഞ്ഞ സാഹചര്യത്തിലാണ് ഗംഭീർ ചടങ്ങുകൾ നടത്തിയത്.

എന്റെ കുഞ്ഞിനെ നല്ല പോലെ നോക്കുന്ന ഒരാൾ ഒരിക്കലും ഒരു വീട്ടു ജോലിക്കാരിയല്ല മറിച്ച് കുടുബാംഗം തന്നെയാണ്.. അവരുടെ അന്ത്യകര്‍മ്മം ചെയ്യുക എന്നത് എന്റെ ഉത്തരവാദിത്താണ്’ എന്നായിരുന്നു ഗംഭീർ ഇതിനെപ്പറ്റി പ്രതികരിച്ചത്. ‘ജാതി, മതം, സാമൂഹിക പദവി എന്നതിനെക്കാളുപരി മാന്യതയിലാണ് വിശ്വസിക്കുന്നത്.. അതിലൂടെ മാത്രമെ ഒരു നല്ല സമൂഹം പടുത്തുയർത്താൻ കഴിയു എന്നതാണ് ഇന്ത്യയെക്കുറിച്ചുള്ള എന്റെ ആശയവും’ ഗംഭീർ ട്വിറ്ററിൽ കുറിച്ചു

Exit mobile version