വീണ്ടും കുഴല്‍ക്കിണര്‍ അപകടം; അഞ്ചുവയസ്സുകാരി വീണത് 50 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍

0
39

ന്യൂഡൽഹി: തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ് രണ്ടുവയസ്സുകാരൻ മരിച്ച സംഭവത്തിന്റെ നൊമ്പരം വിട്ടുമാറും മുമ്പേ വീണ്ടും മറ്റൊരു കുഴൽക്കിണർ അപകടം. ഹരിയാണ കർണാലിലെ ഗരൗന്ധയിലാണ് ആഴമേറിയ കുഴൽക്കിണർ വീണ്ടും അപകടത്തിന് കാരണമായത്.

ഗരൗന്ധ ഹർസിങ്പുര ഗ്രാമത്തിലെ അഞ്ചുവയസ്സുകാരിയാണ് കുഴൽക്കിണറിനായി എടുത്തിരുന്ന കുഴിയിൽ വീണത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. അമ്പതടിയോളം താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തിങ്കളാഴ്ച രാവിലെയും തുടരുകയാണെന്ന് വാർത്താഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. അപകടത്തെക്കുറിച്ചുള്ള മറ്റുവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

ഒക്ടോബർ 25-നാണ് തിരുച്ചിറപ്പള്ളിയിലെ നാടുകാട്ടുപ്പെട്ടിയിൽ സുജിത് വിൽസൺ എന്ന രണ്ടുവയസ്സുകാരൻ കുഴൽക്കിണറിൽ വീണത്. 25-ന് വൈകിട്ട് കുഴൽക്കിണറിൽ വീണ കുട്ടിയെ പുറത്തെടുക്കാൻ നാലുദിവസത്തോളം നീണ്ട രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു. സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് നൂറടിയോളം താഴ്ചയിൽ വീണ കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. തുടർന്ന് ഒക്ടോബർ 29-ന് പുലർച്ചെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

Leave a Reply