Pravasimalayaly

വീണ്ടും മുഖ്യമന്ത്രിക്ക് പ്രസ് സെക്രട്ടറി; മുഖ്യമന്ത്രിയുടെ മാധ്യമസംഘത്തിനായി ഖജനാവില്‍ നിന്ന് മുടക്കുന്നത് ലക്ഷങ്ങള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മാധ്യമ ഉപദേഷ്ടാവുമുതല്‍ ഇപ്പോള്‍ നിയമിച്ച പ്രസ് സെക്രട്ടറി പി.എം മനോജിനു വരെ നല്‌കേണ്ടി വരുന്ന പ്രതിമാസ ശമ്പളം ലക്ഷങ്ങള്‍. മുഖ്യന്ത്രിയുടെ മാധ്യമസംഘത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളം പറ്റുന്നവരുടെ എണ്ണം കേട്ടാല്‍ ഞെട്ടും. ദേശാഭിമാനിയില്‍ നിന്നും കൈരളിച്ചാനലില്‍ നിന്നും റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നുമുളളവര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മാധ്യമസംഘത്തിലുണ്ട്. മുന്‍കാലങ്ങളിലൊക്കെ മുഖ്യമന്ത്രിക്ക് പ്രസ് സെക്രട്ടറി എന്ന പോസ്റ്റ് ഉണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പി.ടി ചാക്കോ ആയിരുന്നു പ്രസ് സെക്രട്ടറി. വി.എസ് അച്യുതാനന്ദന്റെ സമയത്ത് ദേശാഭിമാനിയില്‍ നിന്നുള്ള കെ.വി സുധാകരന്‍ ആയിരുന്നു പ്രസ് സെക്രട്ടറി. ഇപ്പോള്‍ പിണറായി മുഖ്യമന്ത്രി ആയതോടെ തുടക്കത്തില്‍ കൈരളി ടിവിയില്‍ നിന്നുള്ള ജോണ്‍ ബ്രിട്ടാസ് മാധ്യമ ഉപദേഷടാവും ദേശാഭിമാനിയില്‍ നിന്നുള്ള പ്രഭാ വര്‍മ്മ പ്രസ് സെക്രട്ടറിയും ദേശാഭിമാനിയില്‍ നിന്നും റിട്ടയര്‍ ചെയ്ത അബൂബക്കറുമായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലെ രതീഷിനെയും മുഖ്യമന്ത്രിയുടെ മാധ്യമസംഘത്തില്‍ ഉള്‍പ്പെടുത്തി. ഇവരെക്കൂടാതെ പി.ആ്ര്‍ഡിയില്‍ നിന്നുള്ള ഒരുപറ്റം സര്‍ക്കാര്‍ ജീവനക്കാര്‍ വേറെയും. ഇവരെയൊന്നും പോരാഞ്ഞിട്ടാണ് ഇപ്പോള്‍ പി.എം മനോജിനെയും മാധ്യസംഘത്തില്‍ ഉള്‍പ്പെടുത്തിയത്. പ്രളയദുരിതത്തില്‍പ്പെട്ട് സാമ്പത്തീകമായി നട്ടം തിരിയുന്ന സംസ്ഥാനത്താണ് ഈ മാധ്യമസംഘതതിന്റെ വന്‍പടയെനിയമിച്ചത്.. സിപിഎമ്മിന്റെ സൈബര്‍ പോരാളികളില്‍ മുന്നില്‍ നില്ക്കുന്ന പി.എം മനോജ് ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ മുഖമായിരുന്നു. മനോജ് ദേശാഭിമാനിയുടെ പ്രധാന ചുമതല വഹിച്ച സമയത്താണ് രാഹുല്‍ ഗാന്ധിയെ പപ്പുമോന്‍ എന്ന പരാമര്‍ശത്തോടെയുള്ള എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്. മനോജിനെ തൃപതിപ്പെടുത്താന്‍ പ്രസ് സെക്രട്ടറിയായി നിയമിക്കുമ്പോള്‍ സാമ്പത്തീക നഷ്ടം സര്‍ക്കാര്‍ ഖജനാവിനു മാത്രം.

Exit mobile version