Pravasimalayaly

വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കേസിൽ ഇഡിയുടെ കൊച്ചി യൂണിറ്റ് ഇസിഐആർര ജിസ്റ്റർ ചെയ്തു.കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് ഇഡിയുടെ നീക്കം.കേസിൽ ഇഡിയുടെയോ സിബിഐയുടെയോ അന്വേഷണം വേണമെന്ന് പരാതിക്കാരനായ ഷോൺ ജോർജ് ആവശ്യപ്പെട്ടിരുന്നു. ഇത് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ ഷോൺ ജോർജ് അധിക ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് ഇഡി നടപടികളിലേക്ക് കടന്നിരിക്കുന്നത്.പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് തത്തുല്യമായ നടപടിയാണ് ഇസിഐആർ. ആദായ നികുതി നടത്തിയ പരിശോധനയുടെയും കണ്ടെത്തലുകളുടെയും വിവരങ്ങളും ഇഡി ശേഖരിച്ചിരുന്നു.

Exit mobile version