വെളിച്ചെണ്ണ ഉപയോഗം ഹൃദ്രോഗ സാധ്യത കുറയ്ക്കും

0
29
 വെളിച്ചെണ്ണ അധികമായാല്‍ കൊളസ്‌ട്രോള്‍ അടക്കമുള്ള കൊഴുപ്പ് രോഗങ്ങള്‍ വര്‍ധിക്കുമെന്നാണ് നമ്മുടെ ധാരണ. എന്നാല്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കില്ലെന്ന് മാത്രമല്ല അത് രോഗസാധ്യത കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

50നും 75നും ഇടയില്‍ പ്രായമുള്ള 94 ഉള്‍പ്പെടുത്തി കേബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍. കേയ് തീ കൗ, പ്രൊഫസര്‍ നിത ഫൊറൗനി എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പഠനം നടത്തിയത്. നേരത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഇല്ലാത്തവര്‍ക്ക് നിത്യവും 50 ഗ്രാം വീതം(മൂന്ന് ടേബിള്‍ സ്പൂണ്‍) വെളിച്ചെണ്ണ, ഒലീവ് ഓയില്‍, അല്ലെങ്കില്‍ വെണ്ണ എന്നിവ മാറി മാറി നല്‍കിക്കൊണ്ടായിരുന്നു പഠനം.

എന്നാല്‍ നാലാഴ്ച നീണ്ടുനിന്ന പഠനത്തിനൊടുവില്‍ പുറത്തു വന്ന പഠനഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു. പഠനത്തില്‍ പങ്കുചേര്‍ന്നതില്‍ നെയ്യ് സ്ഥിരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ തോത് 15 ശതമാനം വര്‍ധിച്ചതായി കണ്ടെത്തി. എന്നാല്‍ വെളിച്ചെണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി പഠനത്തിന് വിധേയരായവരില്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് പതിനഞ്ച് ശതമാനമാണ് വര്‍ധിച്ചത്.

ശരീരത്തിന് ആവശ്യമുളള കൊളസ്ട്രോളാണിത്.അതേസമയം ഒലീവ് ഓയില്‍ കഴിച്ചവരില്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ അഞ്ച് ശതമാനമാണ് വര്‍ധിച്ചത്.

Leave a Reply