Pravasimalayaly

വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങി: സ്‌ട്രോങ് റൂമുകള്‍ തുറന്നു തുടങ്ങി

തിരുവനന്തപുരം: വോട്ടെണ്ണല്‍ നടപടികളുടെ ആദ്യ പടിയായ സ്‌ട്രോങ് റൂമുകള്‍ തുറന്നു തുടങ്ങി. തിരുവനന്തപുരത്തും എറണാകുളത്തും മലപ്പുറത്തും കോഴിക്കോടും വടകരയിലും സ്‌ട്രോങ് റൂമുകള്‍ തുറന്നു. തിരുവനന്തപുരത്ത് സര്‍വോദയ സ്‌കൂളിലും എറണാകുളത്ത് മഹാരാജാസ് കോളേജിലുമാണ് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചത്. രാവിലെ ആറ് മണിയോടെയാണ് സ്‌ട്രോങ് റൂമുകള്‍ തുറന്ന് തുടങ്ങിയത്. എന്നാല്‍ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് വോട്ടിങ് മെഷീനുകള്‍ മാറ്റുക. എട്ട് മണിയോടെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഇതിന് പിന്നാലെ വോട്ടിങ് മെഷീനുകളും എണ്ണിത്തുടങ്ങും.

Exit mobile version