Pravasimalayaly

ശബരിമലയില്‍ യുവതീ പ്രവേശനം തടയാന്‍ സ്വകാര്യബില്ലുമായി പ്രേമചന്ദ്രന്‍

ഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയം ലോക്സഭയില്‍. യുവതീപ്രവേശനം തടയാന്‍ ബില്‍ അവതരിപ്പിക്കാന്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപി അനുമതി തേടി. സ്വകാര്യ ബില്‍ അവതരിപ്പിക്കാനാണ് പ്രേമചന്ദ്രന്‍ അനുമതി തേടിയത്. ബില്‍ അവതരിപ്പിക്കാന്‍ വെള്ളിയാഴ്ച സമയം അനുവദിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ശബരമല യുവതീപ്രവേശനം തടാന്‍ ലോക്സഭയില്‍ വിഷയം ഉന്നയിക്കുമെന്ന് യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ എന്‍കെ പ്രേമചന്ദ്രന്‍ അനുമതി തേടിയത്. പതിനേഴാം ലോക്സഭയിലെ ആദ്യ ബില്ലവതരണമായിട്ടാണ് എന്‍കെ പ്രമേചന്ദ്രന്റെ ബില്ലിന് അനുമതി നല്‍കിയിരിക്കുന്നത്.

Exit mobile version