Pravasimalayaly

ശബരി വിമാനത്താവളം : സ്‌ഥലം ഏറ്റെടുക്കുവാനുള്ള നടപടികളിൽ നിർദ്ദേശങ്ങൾ ലഭിച്ചില്ലെന്ന് ബിലീവിയേഴ്സ് ചർച്ച്

കോ​​ട്ട​​യം: ശ​​ബ​​രി വി​​മാ​​ന​​ത്താ​​വ​​ളം നി​​ർ​​മാ​​ണ​​ത്തി​​നു ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റ് ഏ​​റ്റെ​​ടു​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളി​​ൽ സ​​ർ​​ക്കാ​​ർ​നി​​ർ​​ദേ​​ശ​​ങ്ങ​​ളൊ​​ന്നും ത​​ങ്ങ​​ൾ​​ക്കു ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്ന് എ​​സ്റ്റേ​​റ്റി​​ന്‍റെ നി​​ല​​വി​​ലെ കൈ​​വ​​ശ​​ക്കാ​​രാ​​യ ബി​​ലീ​​വേ​​ഴ്സ് ച​​ർ​​ച്ച് അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി.

ശ​​ബ​​രി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ന് ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റി​​ന്‍റെ 2,263 ഏ​​ക്ക​​ർ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള പ​​ദ്ധ​​തി ഭ​​ര​​ണാ​​നു​​മ​​തി​​ക്കാ​​യി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന് സ​​മ​​ർ​​പ്പി​​ച്ചു​​വെ​​ന്നു മാ​​ധ്യ​​ങ്ങ​​ളി​​ൽ ക​​ണ്ട അ​​റി​​വു മാ​​ത്ര​​മേ​​യു​​ള്ളു​​വെ​​ന്ന് പി​​ആ​​ർ​​ഒ ഫാ. ​​സി​​ജോ പ​​ന്ത​​പ്പ​​ള്ളി വ്യ​​ക്ത​​മാ​​ക്കി.

വി​​മാ​​ന​​ത്താ​​വ​​ളം നി​​ർ​​മി​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തെ സ്വാ​​ഗ​​തം ചെ​​യ്യു​​ന്നു. ഉ​​ട​​മ​​സ്ഥ​​ത വി​​ട്ടു​​നി​​ൽ​​കു​​ന്ന​​തും തോ​​ട്ടം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തും സം​​ബ​​ന്ധി​​ച്ച് ബി​​ലീ​​വേ​​ഴ്സ് ച​​ർ​​ച്ച് കൗ​​ണ്‍​സി​​ലു​​മാ​​യി സ​​ർ​​ക്കാ​​ർ സു​​താ​​ര്യ​​മാ​​യ ച​​ർ​​ച്ച​​യ്ക്കു ത​​യാ​​റാ​​ക​​ണം. മ​​റ്റു മാ​​ർ​​ഗ​​ങ്ങ​​ളി​​ലേ​​ക്കാ​​ണ് സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​ന​​മെ​​ങ്കി​​ൽ നീ​​ക്ക​​ത്തെ നി​​യ​​മ​​പ​​ര​​മാ​​യി നേ​​രി​​ടും.

സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പാ​​ലാ കോ​​ട​​തി​​യി​​ൽ സ​​ർ​​ക്കാ​​ർ അ​​ന്യാ​​യം ഫ​​യ​​ൽ ചെ​​യ്തി​​ട്ടു​​ണ്ടെ​​ങ്കി​​ലും അ​​തി​​ൽ വി​​സ്താ​​ര​​മോ മ​​റ്റ് ന​​ട​​പ​​ടി​​ക​​ളോ പൂ​​ർ​​ത്തി​​യാ​​യി​​ട്ടി​​ല്ല. പാ​​ലാ കോ​​ട​​തി​​യു​​ടെ വി​​ധി വ​​രാ​​തെ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കാ​​നോ നി​​ർ​​മാ​​ണം തു​​ട​​ങ്ങാ​​നോ സ​​ർ​​ക്കാ​​രി​​നാ​​വി​​ല്ല. നി​​ല​​വി​​ൽ എ​​സ്റ്റേ​​റ്റി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത സം​​ബ​​ന്ധി​​ച്ച സു​​പ്രീം​കോ​​ട​​തി വി​​ധി ബി​​ലീ​​വേ​​ഴ്സ് ച​​ർ​​ച്ചി​​ന് അ​​നു​​കൂ​​ല​​മാ​​ണെ​​ന്ന് ഫാ. ​​സി​​ജോ പ​​റ​​ഞ്ഞു. പാ​​ട്ട​​ക്കാ​​ലാ​​വ​​ധി തീ​​ർ​​ന്ന തോ​​ട്ട​​ങ്ങ​​ൾ സ​​ർ​​ക്കാ​​രി​​ന് അ​​വ​​കാ​​ശ​​പ്പെ​​ട്ട​​താ​​ണെ​​ന്ന രാ​​ജ​​മാ​​ണി​​ക്യം റി​​പ്പോ​​ർ​​ട്ട് അ​​ടി​​സ്ഥാ​​ന​​മാ​​ക്കി ന​​ൽ​​കി​​യ ഹ​​ർ​​ജി​​യി​​ൽ ഹൈ​​ക്കോ​​ട​​തി വി​​ധി സ​​ർ​​ക്കാ​​രി​​ന് എ​​തി​​രാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് സ​​ർ​​ക്കാ​​ർ സു​​പ്രീം​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​പ്പോ​​ൾ കേ​​സ് പ​​രി​​ഗ​​ണ​ന​​യ്ക്കെ​​ടു​​ക്കാ​​തെ പ​​ര​​മോ​​ന്ന​​ത കോ​​ട​​തി ത​​ള്ളു​​ക​​യാ​​യി​​രു​​ന്നു.

ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റി​​ന്‍റേ​തു​​ൾ​​പ്പെ​​ടെ ഹാ​​രി​​സ​​ണ്‍​സ് ക​​ന്പ​​നി​​യു​​ടെ കേ​​ര​​ള​​ത്തി​​ലെ ഏ​​തു തോ​​ട്ട​​ത്തി​​ന്‍റെ​​യും ആ​​ധാ​​ര​​ത്തി​​ൽ ത​​ർ​​ക്ക​​മു​​ണ്ടെ​​ങ്കി​​ൽ അ​​താ​​ത് ജി​​ല്ല​​ക​​ളി​​ലെ സി​​വി​​ൽ കോ​​ട​​തി​​യി​​ൽ പോ​​യി പ​​രി​​ഹാ​​രം തേ​​ടാ​​നാ​​ണ് മു​​ൻ വി​​ധി​​യി​​ൽ ഹൈ​​ക്കോ​​ട​​തി നി​​ർ​​ദേ​​ശി​​ച്ച​​ത്. പാ​​ലാ കോ​​ട​​തി​​യു​​ടെ വി​​ധി വ​​രു​​ന്ന​​തു​വ​​രെ സു​​പ്രീം​കോ​​ട​​തി​​യു​​ടെ വി​​ധി നി​​ല​​നി​​ൽ​​ക്കു​​മെ​​ന്നും ഫാ. ​​സി​​ജോ വ്യ​​ക്ത​​മാ​​ക്കി.

Exit mobile version