Pravasimalayaly

ശമ്പള പ്രതിസന്ധി;’ഇങ്ങനെ മുന്നോട്ടുപോകാനാകില്ല’, സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ പ്രത്യക്ഷ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പള വിതരണം മുടങ്ങിയതിനെതിരെ സമര പരിപാടികളുമായി ജീവനക്കാര്‍. ശമ്പളം ലഭിക്കാത്തത് ജീവനക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്നും ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്നും ഇതിനാല്‍ പ്രത്യക്ഷ സമരമല്ലാതെ മറ്റു മാര്‍ഗമില്ലെന്നുമാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളം അടിയന്തരമായി ലഭ്യമാക്കുക എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തില്‍ നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.നാളെ രാവിലെ മുതല്‍ സെക്രട്ടേറിയറ്റ് സബ്ട്രഷറിക്കും ജില്ലാ ട്രഷറിക്കും സമീപമുള്ള സെക്രട്ടേറിയറ്റ് ഗേറ്റിന് മുന്നിലായിരിക്കും അനിശ്ചികാല നിരാഹാര സത്യാഗ്രഹം നടത്തുകയെന്നും എല്ലാ ജീവനക്കാരുടെയും പിന്തുണയുണ്ടാകണമെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സില്‍ കണ്‍വീനര്‍ എംഎസ് ഇര്‍ഷാദ് പറഞ്ഞു.

Exit mobile version