Pravasimalayaly

ശോഭന സുഹൃത്ത്, തിരുവനന്തപുരത്ത് മത്സരിക്കില്ലെന്ന് ഫോണില്‍ അറിയിച്ചെന്ന് ശശി തരൂര്‍

തൃശ്ശൂര്‍: തിരുവനന്തപുരം ലോക്‌സഭ സീറ്റില്‍ ബിജെപിക്ക് നിരവധി പേരുകള്‍ ഉയരുന്നത് നിരാശയില്‍ നിന്നെന്ന് ശശി തരൂര്‍ എംപി പറഞ്ഞു.ശോഭന സുഹൃത്താണ്.മത്സരിക്കില്ലെന്ന് ഫോണില്‍ തന്നെ അറിയിച്ചു. തിരുവനന്തപുരത്ത് എതിരാളികളെ വിലകുറച്ച് കാണുന്നില്ല. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.തൃശ്ശൂരിലെ ബിജെപി വനിത സമ്മളനത്തില്‍ പങ്കെടുത്തതോടെയാണ്, ശോഭന ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ പരന്നത്. വനിത സംവരണ ബില്‍ പാസാക്കിയത് ഒട്ടേറെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയെന്നും അവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രം ഹ്യൂജ് ഫാന്‍ മൊമന്റ് എന്ന പേരില്‍ അവര്‍ സമൂഹമാധ്യമത്തിലും പങ്ക് വച്ചിരുന്നു.കേരളത്തിലെ ലോക്‌സഭ സീറ്റുകളിലെ ബിജെപി സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ബിജെപി ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന തിരുവനന്തപുരം സീറ്റിലേക്ക് നിരവധി പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ട്.കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പേരിനു പുറമേ, നടി ശോഭനയുടെ പേരും പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനോടാണ് ശശി തരൂരിന്റെ പ്രതികരണംരാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ തീരുമാനമായില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ഒന്നില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കരുതെന്ന സിപിഐ നിലപാട് ശരിയല്ല. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിനെതിരെ സിപിഐ മത്സരിക്കരുതെന്നും തരൂര്‍ പറഞ്ഞു.

Exit mobile version