ശ്രീജിത്തിനെതിരെ പരമേശ്വരന്‍ മൊഴി നല്‍കിയത് സിപിഎം സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്; വെളിപ്പെടുത്തലുമായി മകന്‍

0
37

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസിന് അനുകൂലമായി മൊഴി നല്‍കാന്‍ സിപിഎം സമ്മര്‍ദ്ദം ചെലുത്തിയെന്ന് ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍. ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട് ആക്രമിച്ച സംഘത്തില്‍ ശ്രീജിത്തുണ്ടായിരുന്നുവെന്ന് മൊഴി നല്‍കാന്‍ അച്ഛനോട് പാര്‍ട്ട് ആവശ്യപ്പെട്ടുവെന്ന് മകന്‍ ശരത് വ്യക്തമാക്കി. സംഘര്‍ഷം ഉണ്ടായ സമയത്ത് അച്ഛന്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും ശരത് പറഞ്ഞു. സിപിഎം ഏര്യ കമ്മിറ്റി മെമ്പറായ ഡെന്നിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പരമേശ്വരന്‍ മൊഴിമാറ്റി പറഞ്ഞതെന്നും ശരത് പറയുന്നു.

തന്റെ പേര്  സാക്ഷിയായി എഴുതിച്ചേര്‍ത്ത പൊലീസിന് എതിരെ പരമേശ്വരന്‍ ആദ്യം രംഗത്ത് വന്നിരുന്നു. താന്‍ സ്ഥലത്തില്ലായിരുന്നു എന്നായിരുന്നു ആദ്യ പ്രതികരണം. എന്നാല്‍ സിപിഎം നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പരമേശ്വരന്‍ മൊഴി മാറ്റി പറഞ്ഞു. ആത്മഹത്യ ചെയ്ത വാസുദേവനെ വീട്ടില്‍ കയറി മര്‍ദിച്ചത് ശ്രീജിത്ത് തന്നെയാണ് എന്നാണ് പിന്നീട് പരമേശ്വരന്‍ പറഞ്ഞത്.

വാസുദേവന്റെ വീട് ആക്രമിച്ച ആര്‍എസ്എസ് സംഘത്തില്‍ ശ്രീജിത്ത് ഇല്ലായിരുന്നുവെന്ന് താന്‍ പറഞ്ഞത് ചില ദൃശ്യമാധ്യമങ്ങള്‍ വളച്ചൊടിച്ചതായിരുന്നുവെന്നാണ് പരമേശ്വരന്‍ ഇപ്പോള്‍ പറയുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോളാണ് ശ്രീജിത്ത് ഉള്‍പ്പെടെയുള്ള സംഘം വാസുദേവന്റെ വീട് ആക്രമിച്ച് തിരിച്ചുപോകുന്നത് കണ്ടത്. ഇതില്‍ ശ്രീജിത്തിനെയും സഹോദരന്‍ സജിത്തിനെയും തിരിച്ചറിഞ്ഞു. വിബിന്‍,വിനു,തുളസിദാസ് എന്നിവരെയും മനസ്സിലായി. മറ്റുള്ളവര്‍ ഓടിമറഞ്ഞു. കേസില്‍ തന്റെ അനുജന്റെ മകന്‍ വിനുമുണ്ട്. ശ്രീജിത്തല്ല വീട് ആക്രമിച്ചത് എന്ന പ്രചാരണം എങ്ങനെ വന്നു എന്ന് അറിയില്ല- പരമേശ്വരന്‍ പറഞ്ഞു.

ശ്രീജിത്തിനെ കണ്ടില്ലെന്ന് വിനീഷ് പിന്നീട് മാറ്റി പറഞ്ഞത് ഭയംകൊണ്ടാണെന്നും വെളിപ്പെടുത്തലിന് ശേഷം തന്റെ ജീവന് ഭീഷണിയുണ്ടെന്നും പരമേശ്വരന്‍ പറയുന്നു.

Leave a Reply