സംഘര്‍ഷം; എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു

0
27

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് അനിശ്ചിത കാലത്തേക്ക് അടച്ചു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്.സംഭവുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരെ കേസെടുത്തു. വധശ്രമം ഉള്‍പ്പെടെ ഒന്‍പത് വകുപ്പുകള്‍ ചുമത്തിയാണ് കെഎസ് യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിപട്ടികയില്‍

വിദ്യാര്‍ഥിനികളും ഉള്‍പ്പെട്ടിട്ടുണ്ട്. നേരത്തെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.സംഭവത്തില്‍ എസ്എഫ്‌ഐ കോളജില്‍ പ്രതിഷേധം സംഘടിപ്പിച്ചു. എസ്എഫ്‌ഐ നേതാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികളെത്തിയതെന്നാണ് എഫ്‌ഐആര്‍. കഴുത്തിന് നേരെ കത്തി വീശിയെന്നും കെമിസ്ട്രി ലാബിന് സമീപത്ത് വച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.യൂണിവേഴ്സിറ്റി നാടകോത്സവത്തിന്റെ ക്രമീകരണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഭാരവാഹിയായിരുന്നു നാസര്‍ അബ്ദുള്‍ റഹ്മാന്‍.

Leave a Reply