ന്യൂ ഡൽഹി
കോവിഡ് 19 പ്രതിസന്ധി പരിഹരിയ്ക്കുവാൻ പദ്ധതികളുമായി കേന്ദ്ര സർക്കാർ.
ചെറുകിട, ഇടത്തരം,സൂക്ഷ്മ സംരംഭങ്ങൾക്കായി ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ നൽകുമെന്ന് ധനമന്ത്രി നിർമലസീതാരാമൻ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മനിർഭർ (സ്വാശ്രയ)ഭാരത് പാക്കേജിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ധനമന്ത്രി. നാല് വർഷമാണ് വായ്പാ കാലാവധി. 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് വായ്പ ലഭിക്കുക. ഒക്ടോബർ 31 വരെ വായ്പകൾക്ക് അപേക്ഷിക്കാം. രാജ്യത്തെ 45 ലക്ഷം വ്യാപാരികൾക്ക് പദ്ധതി ഗുണകരമാകുമെന്നും ചെറുകിട ഇടത്തരം സംഭംഭങ്ങളുടെ വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം ഏർപ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. സുഷ്മ ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ നിർവചനവും ധനമന്ത്രാലയം പരിഷ്കരിച്ചു. ഒരുകോടി വരെ നിക്ഷേപവും അഞ്ച് കോടി വിറ്റുവരവുമുള്ളസ്ഥാപനങ്ങൾ സൂക്ഷ്മ വിഭാഗത്തിലും 10 കോടി നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങൾ ചെറുകിട വിഭാഗത്തിലും ഉൾപ്പെടും. 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവുമുള്ള സംരംഭങ്ങൾ ഇടത്തരം വിഭാഗത്തിൽ പെടും. ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം കുറച്ചതായും ധനമന്ത്രി അറിയിച്ചു. പുതിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. കരാർ തുക, വാടക, പലിശ, ലാഭ വിഹിതം, കമ്മീഷൻ, ബ്രോക്കറേജ് തുടങ്ങിയവയ്ക്കാണ് ബാധകം. ഇതിലൂടെ 50000 കോടിയുടെ പണലഭ്യത വിപണിയിൽ ഉറപ്പുവരുത്താനാകുമെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി. ഏഴ് മേഖലകളിലായി പതിനഞ്ച് നടപടികൾ പാക്കേജിൽ പ്രഖ്യാപിച്ചു. പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് 20000 കോടി. ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ശേഷി കൂട്ടാൻ 10000 കോടി. പിഎഫ് വിഹിതം മൂന്ന് മാസത്തേക്ക് കൂടി സർക്കാർ അടയ്ക്കും. നൂറിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ പിഎഫ് വിഹിതം 10 ശതമാനമാക്കി കുറച്ചു. സർക്കാർ മേഖലയിൽ 200 കോടി രൂപ വരെയുള്ള ആഗോള ടെൻഡറുകൾ അനുവദിക്കില്ല. ബാങ്കിതര സ്ഥാപനങ്ങൾക്ക് പണലഭ്യത ഉറപ്പാക്കാൻ 30000 കോടിയുടെ പദ്ധതി. മേക്ക് ഇൻ പദ്ധതിക്ക് കൂടുതൽ മുൻതൂക്കം. ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം നവംബർ 30 വരെ നീട്ടി. ടാക്സ് ഓഡിറ്റിന് ഒക്ടോബർ 31 വരെ സാവകാശം. ചില പ്രത്യേക മേഖലകളിൽ ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം കുറച്ചു.പുതിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ. കരാർ തുക, വാടക, പലിശ, ലാഭ വിഹിതം, കമ്മീഷൻ, ബ്രോക്കറേജ് തുടങ്ങിയവയ്ക്കാണ് ബാധകം. ഇതിലൂടെ 50000 കോടിയുടെ പണലഭ്യത വിപണിയിൽ ഉറപ്പുവരുത്താം. ഊർജ്ജ വിതരണ കമ്പനികളുടെ നഷ്ടം നികത്താൻ 90,000 കോടി രൂപയുടെ പദ്ധതി. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ നിർവചനം പരിഷ്കരിച്ച പട്ടിക 200 കോടിവരെയുള്ള പദ്ധതികൾക്ക് ആഗോള ടെൻഡർ ഒഴിവാക്കി ആദായ നികുതി റിട്ടേൺ നൽകാൻ സാവകാശം; TDS, TCS നിരക്കുകൾ 25% കുറച്ചു ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് പണലഭ്യത ഉറപ്പാക്കാൻ 30,000 കോടിയുടെ പദ്ധതി റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ പൂർത്തിയാക്കേണ്ട കാലാവധിയും രജിസ്ട്രേഷനും നീട്ടി നൽകും തൊഴിലാളികൾക്കും സ്ഥാപനങ്ങൾക്കുമുള്ള EPF പിന്തുണ മൂന്ന് മാസത്തേക്ക് കൂടി; വിഹിതം കുറച്ചു 200 കോടിവരെയുള്ള പദ്ധതികൾക്ക് ആഗോള ടെൻഡർ ഒഴിവാക്കി ആത്മനിർഭർ ഭാരത്; ദരിദ്രർക്കും കുടിയേറ്റ തൊഴിലാളികൾക്കും പണം ഉറപ്പാക്കും