കേരളത്തിൽ കനത്ത ചൂടിനെ വകവച്ചും വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് ഒഴുകിയെത്തുന്നു. പോളിങ് ശതമാനം 50 കടന്നു. കൂടുതല്‍ പോളിങ് തൃശൂർ (50. 96) കണ്ണൂരിലും ( 48.64) ആലപ്പുഴയിലും (52.41). ചാലക്കുടി (51.55), പാലക്കാട് (48.87), വയനാട് (47.28), ആറ്റിങ്ങല്‍ (47.23). പോളിങ് കുറവ് പൊന്നാനിയില്‍ (47.05).
വോട്ടിങ് മെഷീന്‍ തകരാര്‍ കാരണം പലയിടങ്ങളിലും പോളിങ് വൈകി. പത്തനംതിട്ടയിലും കൊച്ചിയിലും ആറ്റിങ്ങലിലും കള്ളവോട്ടെന്ന് പരാതി ഉയര്‍ന്നു. വോട്ടെടുപ്പിനിടെ അഞ്ചു മരണം റിപ്പോര്‍ട്ട് ചെയ്തു. ഒറ്റപ്പാലത്തും തിരൂരിലും ആലപ്പുഴയിലും പാലക്കാട്ടും മരിച്ചത് വോട്ട് ചെയ്ത് മടങ്ങിയവര്‍. കോഴിക്കോട് കുറ്റിച്ചിറ സ്കൂളില്‍ സിപിഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു.