സംസ്ഥാന ബജറ്റ് ഇന്ന്, സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതികള്‍ വര്‍ധിപ്പിക്കുമോ? ; ഉറ്റുനോക്കി കേരളം

0
37

സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതികള്‍ വര്‍ധിപ്പിക്കുമോയെന്ന് കേരളം ഉറ്റുനോക്കുന്നു.

ചെലവു ചുരുക്കലിനൊപ്പം വരുമാന വര്‍ദ്ധനവിനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഉണ്ടാകും. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കൂടുതല്‍ ഫീസ് ഈടാക്കാനും പിഴത്തുകകള്‍ കൂട്ടാനും നിര്‍ദേശമുണ്ടായേക്കും. ഭൂനികുതിയിലും ന്യായവിലയിലും കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.

സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ കിഫ്ബി വഴി വന്‍കിട പദ്ധതി പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയില്ല. വിദ്യാഭ്യാസ ആരോഗ്യമേഖലകളിലും കൃഷി അടക്കം അടിസ്ഥാന സൗകര്യമേഖലകളിലും ബജറ്റ് പ്രത്യേക ഊന്നല്‍ നല്‍കിയേക്കും. ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമോ എന്നതും സംസ്ഥാനം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്.

Leave a Reply